കൊണ്ടോട്ടി: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ രൂപപ്പെട്ട കുഴികൾ യാത്രക്കാരെ വലക്കുന്നു. കഴിഞ്ഞ വേനലില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ നിരന്തരം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ദേശീയപാത വിഭാഗം കുഴികള്‍ താൽക്കാലികമായി അടച്ചിരുന്നു. എന്നാൽ, മഴയാരംഭിച്ചതോടെ ഇവിടങ്ങളിലെ ടാറടക്കം നീങ്ങി പഴയ കുഴികള്‍ വീണ്ടും രൂപപ്പെട്ടു.
യാത്രവാഹനങ്ങളും ചരക്കുവാഹനങ്ങളും നിരന്തരം ആശ്രയിക്കുന്ന പാതയിലെ കുഴികള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇരുചക്ര യാത്രികരാണ് ഏറിയ പങ്കും അപകടത്തിൽപെടുന്നത്. നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇവരെ ആശുപത്രിയിൽ എത്തിക്കാറ്.
താൽക്കാലിക അറ്റകുറ്റപ്പണിയല്ലാതെ റോഡിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തുണ്ടായിരുന്നു. കൊണ്ടോട്ടി ദേശീയപാത ബൈപാസില്‍ മഴയിൽ വെള്ളം കയറുകയും നിരത്ത് തകരുകയും ചെയ്യുന്നത് വർഷങ്ങളായുള്ള പതിവാണെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യത്തില്‍ നഗരസഭക്കുപുറമെ എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.