പ്ര​ഫ. മു​ഹ​മ്മ​ദു​ണ്ണി​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍




പ്രഫ. മുഹമ്മദുണ്ണി: വിടവാങ്ങിയത് മുഖ്യമന്ത്രിയുടെ പ്രിയ അധ്യാപകന്‍

മൊറയൂര്‍: സാമ്പത്തിക ശാസ്ത്രരംഗത്ത് പ്രമുഖരെ സമ്മാനിച്ച അധ്യാപക പ്രതിഭയെയാണ് മോങ്ങത്തെ ബംഗാളത്ത് പ്രഫ. മുഹമ്മദുണ്ണിയുടെ നിര്യാണത്തോടെ നഷ്ടമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാമ്പത്തികശാസ്ത്ര അധ്യാപകൻ കൂടിയായിരുന്നു ഇദ്ദേഹം. 1962 മുതല്‍ തലശ്ശേരി ബ്രണ്ണന്‍ കോളജില്‍ പ്രഫസറായെത്തിയ ശേഷമാണ് മുഖ്യമന്ത്രിയുടെ ഗുരുവായി മാറിയത്. ഈ ഘട്ടത്തില്‍ ബ്രണ്ണന്‍ കോളജില്‍ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാർഥിയായെത്തിയ പിണറായി വിജയന്‍റെ ഇഷ്ട അധ്യാപകരില്‍ ഒരാളായിരുന്നു മുഹമ്മദുണ്ണി മാസ്റ്റര്‍. സജീവ രാഷ്ട്രീയ ജീവിതത്തിലേക്ക് പിണറായി മാറിയപ്പോഴും ഗുരു- ശിഷ്യ ബന്ധത്തിന് കോട്ടമുണ്ടായില്ല. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷവും പ്രിയ അധ്യാപകനെ കാണാന്‍ അദ്ദേഹം മലപ്പുറത്തെത്തി. ഗസ്റ്റ് ഹൗസില്‍ കാത്തിരുന്ന പഴയ ശിഷ്യനെ കാണാന്‍ മുഹമ്മദുണ്ണി മാസ്റ്റര്‍ എത്തിയപ്പോള്‍ പതിവില്‍ കവിഞ്ഞ ആദരവോടെ ചേര്‍ത്ത് നിര്‍ത്തിയാണ് മുഖ്യമന്ത്രി എതിരേറ്റത്. പഴയകാലം ഓര്‍ത്തെടുത്ത് സംസാരിച്ച ഇരുവരും വീണ്ടും കാണാമെന്ന ഉറപ്പോടെയാണ് മടങ്ങിയത്.

പ്രിയ അധ്യാപകന്‍റെ മരണവിവരമറിഞ്ഞ മുഖ്യമന്ത്രി വീട്ടുകാരെ വിളിച്ച് ആശ്വസിപ്പിച്ചു. അടുത്ത ദിവസം വീട്ടില്‍ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മുഹമ്മദുണ്ണി മാസ്റ്ററുടെ മകന്‍ സലാഹുദ്ദീന്‍ പറഞ്ഞു.സാമ്പത്തിക ശാസ്ത്രത്തിനൊപ്പം ഇംഗ്ലീഷ് പഠനത്തിലും വിദ്യാർഥികളുടെ പ്രിയ അധ്യാപകനായിരുന്നു. ആദരാഞ്ജലിയർപ്പിക്കാന്‍ വിദ്യാര്‍ഥികൾ മോങ്ങം ബംഗാളത്ത് വീട്ടിലേക്ക് ഒഴുകിയെത്തി. ഖബറടക്കം മോങ്ങത്ത് നടന്നു.

Tags:    
News Summary - Prof. Muhammedunni: The beloved teacher of the Chief Minister has dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.