കൊണ്ടോട്ടി: കുഴിമണ്ണ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ലസ് വണ്‍ ഇംപ്രൂവ്മെൻറ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ മോഷണംപോയി രണ്ടാഴ്ച പിന്നിട്ടിട്ടും അന്വേഷണം പാതിവഴിയില്‍. കൊണ്ടോട്ടി പൊലീസ് ഊര്‍ജിത അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതി ഇപ്പോഴും പരിധിക്കുപുറത്താണ്.
കഴിഞ്ഞ 18നായിരുന്നു മോഷണം. ഓഫിസില്‍ സൂക്ഷിച്ചിരുന്ന ഇംഗ്ലീഷ്, ഇക്കണോമിക്സ്, അക്കൗണ്ടന്‍സി വിത്ത് എ.എഫ്.എസ് പരീക്ഷകളുടെ 10 ചോദ്യപേപ്പറുകളടങ്ങുന്ന ഓരോ കെട്ടാണ് നഷ്ടപ്പെട്ടത്. മോഷണത്തെ തുടര്‍ന്ന് സംസ്ഥാനത്താകെ ഈ പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. ബൈക്കിലെത്തിയ മോഷ്ടാവ് ഓഫിസ് റൂമിെൻറ ചുമരിലെ എയര്ഹോള്വഴി അകത്തുകയറിയാണ് കവര്‍ച്ച നടത്തിയതെന്ന് സി.സി.ടി.വി കാമറദൃശ്യങ്ങളില്‍ തെളിഞ്ഞിരുന്നു.
കാമറ പൊലീസ് വിശദമായി പരിശോധിച്ചെങ്കിലും മുഖം പതിയാതിരുന്നതിനാല് പ്രതിയെക്കുറിച്ച് മനസ്സിലാക്കാന്‍ കഴിയുന്നില്ല. സ്കൂളിനെക്കുറിച്ച് വ്യക്തമായി അറിയുന്ന ആളാണ് പിന്നിലെന്നാണ് പൊലീസ് നിഗമനം. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലടക്കം നാലുപേരെ വിദ്യാഭ്യാസവകുപ്പ് അന്വേഷണത്തെ തുടര്‍ന്ന് സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.