കൊട്ടൂക്കര: സ്കൈഹോക്ക് സാറ്റലൈറ്റും ദേശീയ ക്ഷേമ വികസനകാര്യ സമിതിയും ചേർന്നു സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സാഹിത്യ പ്രതിഭ സമ്മേളനത്തിലേക്ക് റസിയ പനമ്പുലാക്കലിന് ക്ഷണം. മേയ് മൂന്നിന് ഈജിപ്റ്റിലെ ഒപേര ഹൗസിൽ വെച്ചാണ് സമ്മേളനം. അറബി ഭാഷക്കു നൽകുന്ന സംഭാവനകളെ മുൻനിർത്തിയാണ് ക്ഷണം.
വൈവിധ്യവും പുതുമയുള്ളതുമായ രീതികൾ അവലംബിച്ച് നൂതന സാങ്കേതിക സംവിധാന സഹായത്തോടെ ഭാഷ പഠനം എളുപ്പമാക്കാനുള്ള ശ്രമങ്ങളാണ് ടീച്ചർ മുന്നോട്ടുവെക്കുന്നത്.
സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ടീച്ചറുടെ രചനകൾ, സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സമ്മാനാർഹമായ നാടകങ്ങൾ, മോണോ ആക്ടുകൾ, കഥാപ്രസംഗങ്ങൾ തുടങ്ങിയവ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.
പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക സാഹിത്യ മത്സരങ്ങളിൽ റസിയ പനമ്പുലാക്കൽ സംസ്ഥാന തലത്തിൽ തുടർച്ചയായി നാല്തവണ കലാതിലകമായിരുന്നു. പരേതരായ രണ്ടത്താണി പനമ്പുലാക്കൽ മരക്കാരിന്റേയും തിത്തുമ്മയുടെയും മകളായ റസിയ, കൊണ്ടോട്ടി കൊട്ടുക്കര പി.പി.എം ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.