കരിപ്പൂർ: കൊച്ചി കസ്റ്റംസ് പ്രിവൻറിവ് കമീഷണർ സുമിത് കുമാറിെന സ്ഥലംമാറ്റിയത് സ്വർണക്കടത്ത് അന്വേഷണം പുരോഗമിക്കുന്നതിനിടെ. രാമനാട്ടുകര വാഹനാപകടത്തെ തുടർന്ന് പുറത്തുവന്ന കേസ് അന്വേഷിച്ചിരുന്നത് ഇദ്ദേഹത്തിെൻറ മേൽനോട്ടത്തിലുള്ള നാലംഗ സംഘമായിരുന്നു. മഹാരാഷ്ട്രയിലെ ഭീവണ്ടിയിലേക്ക് ജി.എസ്.ടി കമീഷണറായാണ് സ്ഥലംമാറ്റം. ജയ്പൂർ സ്വദേശിയായ രാജേന്ദ്രകുമാറാണ് പുതിയ കമീഷണർ.
കേസിൽ അർജുൻ ആയങ്കിയെ അറസ്റ്റ് െചയ്യുകയും ടി.പി. വധക്കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മുഖ്യപ്രതി അർജുനുമായി അടുപ്പമുള്ള ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കരിയോട് തിങ്കളാഴ്ച െകാച്ചി കസ്റ്റംസ് ഒാഫിസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. ഇതിനിടെയാണ് സ്ഥലംമാറ്റം.
സ്വർണക്കടത്ത് പുറത്ത് വന്നയുടൻ സുമിത് കുമാറിെൻറ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിരുന്നു. മൂന്ന് വർഷം പൂർത്തിയായതിനാൽ സ്വഭാവിക സ്ഥലംമാറ്റമെന്നാണ് വിശദീകരണമെങ്കിലും വിവിധ കേസുകളുടെ അന്വേഷണത്തിെൻറ നിർണായക ഘട്ടത്തിൽ മാറ്റിയത് എന്തിനെന്ന ചോദ്യമുയരുന്നുണ്ട്. സ്വർണക്കടത്ത് സംഘങ്ങൾക്കെതിരെ തുടക്കം മുതൽ കർശന നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു ഡൽഹി സ്വദേശിയായ സുമിത് കുമാർ. കരിപ്പൂരിൽ ഇൗയിടെ സി.ബി.െഎ പരിശോധന നടത്തിയപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി കണ്ടെത്തിയതിനെ തുടർന്ന്, നാലുപേരെ ഉടൻ സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.