കൊണ്ടോട്ടി: കാലം തെറ്റിയെത്തിയ മഴയില്‍ ഉൽപാദനം കുറഞ്ഞതോടെ പച്ചക്കറികള്‍ക്ക് വിലക്കയറ്റവും ക്ഷാമവും സാധാരണ കുടുംബ ബജറ്റ് താളം തെറ്റിക്കുന്നു. തക്കാളിക്കുപുറകെ ബീന്‍സിനും മുരിങ്ങക്കായ്ക്കും കൈപ്പങ്ങക്കുമെല്ലാം വില കുതിച്ചുയരുകയാണ്. തക്കാളിക്ക് ഒരാഴ്ചക്കിടെ 60 രൂപ കൂടി കിലോ ഗ്രാമിന് 100 രൂപയില്‍ അധികമെത്തി. തൊട്ടാല്‍ പൊള്ളുന്ന വിലയാണ് ബീന്‍സിനും മുരിങ്ങക്കായ്ക്കും കൈപ്പങ്ങയ്ക്കുമെല്ലാം. കൈപ്പയ്ക്ക് കിലോഗ്രാമിന് 70 രൂപയാണ് വിപണി വില.
35 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്ക കിലോഗ്രാമിന് 120 രൂപയിലേക്കും 45 രൂപയില്‍നിന്ന് ബീന്‍സിന്റെ വില 100 രൂപയിലേക്കും എത്തി. അപ്രതീക്ഷിതമായുണ്ടായ വേനല്‍ മഴയില്‍ പ്രാദേശികമായുണ്ടായിരുന്ന പച്ചക്കറി കൃഷികള്‍ വ്യാപകമായി നശിച്ചതാണ് വിലക്കയറ്റത്തിനും ക്ഷാമത്തിനും പ്രധാന കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
പ്രാദേശികമായി ലഭ്യമായിരുന്ന പയര്‍, പച്ചക്കറി, വെണ്ട തുടങ്ങിയ കൃഷികളെല്ലാം വന്‍തോതിലാണ് നശിച്ചത്. പച്ചക്കറികള്‍ക്ക് പൂര്‍ണമായും തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവന്നതോടെ ഇടത്തട്ടുകാര്‍ പെട്ടെന്ന് വില കൂട്ടുകയും ചെയ്യുന്നത് കടുത്ത പ്രതിസന്ധി തീര്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ വൈകുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ പ്രതിസന്ധിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.