കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തെ മുക്കുപണ്ടം െവച്ച് കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ മൂന്നുപേർ പിടിയിൽ.
പടിഞ്ഞാറ്റുംമുറി പടിഞ്ഞാറെക്കുണ്ട് സ്വദേശി വല്ല്യാപ്പ മുനീർ എന്ന പടിക്കൽ മുനീർ (40), പടിഞ്ഞാറ്റുംമുറി പടിഞ്ഞാറേകുണ്ട് പുത്തൻവീട്ടിൽ കുട്ടൻ എന്ന അനൂപ് (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി വളപ്പിൽ യൂസഫ് (35) എന്നിവരാണ് പിടിയിലായത്. കൊണ്ടോട്ടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ പ്രതികൾ, ടൗണിലെ ഒരുബാങ്കിൽ സ്വർണമാല പണയം െവച്ചിട്ടുെണ്ടന്നും അതെടുത്ത് വിൽക്കാൻ സഹായിക്കണമെന്നും പറഞ്ഞ് സമീപിക്കുകയായിരുന്നു.
തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാരെയും കൂട്ടി ബാങ്കിലെത്തിയ പ്രതികൾ അവരെ പുറത്തുനിർത്തി പണം വാങ്ങി ബാങ്കിൽ പോയി. തിരികെയെത്തി മുക്കുപണ്ടം നൽകി. ബാക്കി പണം ഓഫിസിൽനിന്ന് നൽകിയാൽ മതിയെന്നറിയിച്ച് പണവുമായി മുങ്ങി. ഇവർ പിന്നീട് ബാക്കി തുകക്ക് വരാതിരുന്നതിനെ തുടർന്നാണ് മുക്കുപണ്ടമാണെന്നാണ് മനസ്സിലായത്. തുടർന്ന് കൊണ്ടോട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
മുനീറിെൻറ പേരിൽ മുക്കുപണ്ടത്തട്ടിപ്പിന് മലപ്പുറം, മഞ്ചേരി, പൊന്നാനി, ചാവക്കാട്, പെരിന്തൽമണ്ണ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ട്. അനൂപിനും യൂസഫിനുമെതിരെ മലപ്പുറത്തും ചാവക്കാട്ടും കേസുകളുണ്ട്. കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി.
ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീമിന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ മലപ്പുറം ഡിവൈ.എസ്.പി ഹരിദാസെൻറ നിർദേശപ്രകാരം കൊണ്ടോട്ടി ഇൻസ്പെക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൽ അസീസ്, സത്യനാഥൻ. മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മോഹൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.