കൊണ്ടോട്ടി: ധാര്‍മികതയും നീതിയും ഒരുപോലെ സമൂഹത്തിന് പകരുന്ന സാമൂഹിക വ്യവസ്ഥയാണ് ഇസ്ലാമെന്ന് എഴുത്തുകാരന് ടി.പി. മുഹമ്മദ് ഷമീം. സോളിഡാരിറ്റി ജില്ല കമ്മിറ്റി കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച സംവാദ സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതി അംഗം ടി. മുഹമ്മദ് വേളം, ശാന്തപുരം അല്‍ജാമിഅ ശരീഅ കോളജ് പ്രിന്‍സിപ്പൽ സമീര്‍ കാളികാവ് എന്നിവര്‍ സംവാദത്തിന് നേതൃത്വം നല്കി. സോളിഡാരിറ്റി ജില്ല വൈസ് പ്രസിഡൻറ് ബഷീര്‍ തൃപ്പനച്ചി അധ്യക്ഷനായി. ജില്ല സെക്രട്ടറി ജലീല്‍ കോഡൂര്‍, ജില്ല പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.