കൊണ്ടോട്ടി: പ്രമുഖ നാടകകൃത്തും ചിത്രകാരനും നടനുമായ പുളിക്കൽ എസ്.ആർ. രവീന്ദ്രെൻറ ഓർമപ്പുസ്തകം 'അരുത് ഓർമിക്കരുത് എന്ന് ഒസ്യത്തുണ്ടായിരുന്നു' ഗ്രന്ഥം പുറത്തിറങ്ങി. 224 പേജുകളുള്ള പുസ്തകത്തിൽ അദ്ദേഹത്തിെൻറ ജീവിതവും സാഹിത്യ സംഭാവനകളും മറ്റും പ്രമുഖർ പങ്കുവെക്കുന്നുണ്ട്. മാധ്യമ പ്രവർത്തകൻ വഹീദ്സമാൻ ചീഫ് എഡിറ്ററും മജീദ് ബക്കർ മാനേജിങ് എഡിറ്ററുമായ ഗ്രന്ഥം എസ്.ആർ. രവീന്ദ്രെൻറ ഒന്നാം ചരമ ദിനമായ ബുധനാഴ്ച പ്രകാശനം ചെയ്തു.
സാഹിത്യകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് എസ്.ആറിെൻറ പത്നി ലതിക ടീച്ചർക്ക് കോപ്പി നൽകിയാണ് പ്രകാശനം ചെയ്തത്. തിരക്കഥാകൃത്ത് ഹംസ കൈനിക്കര, മജീദ് ബക്കർ, നാസർ വർണിക, സുരേഷ് നീറാട്, പി.വി. ഹസീബ് റഹ്മാൻ, യശോദരൻ, എസ്. രാജ ശേഖരൻ പിള്ള, എസ്. ആറിെൻറ മക്കളായ എസ്.ആർ. ആതിര, ആവണിദേവി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.