കൊണ്ടോട്ടി: മാരക രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്ന നിർധന രോഗികൾക്ക് കൈത്താങ്ങാവുന്ന ‘മാധ്യമം’ ഹെൽത്ത് കെയറിലേക്ക് കൊണ്ടോട്ടി മർക്കസുൽ ഉലൂം ഇംഗ്ലീഷ് സീനിയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി.
4,20,144 രൂപയാണ് വിദ്യാർഥികൾ സമാഹരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ടി. ഷൌക്കത്തലി, ട്രസ്റ്റ് വൈസ് ചെയർമാൻ കോഴിക്കോടൻ അബ്ദുറഹ്മാൻ എന്നിവരിൽനിന്ന് മാധ്യമം മലപ്പുറം റെസിഡന്റ് എഡിറ്റർ എം.സി. ഇനാമു റഹ്മാൻ തുക ഏറ്റുവാങ്ങി.
കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഷാസിൻ ആദം, ജസ സഹർ, ഐമഹ് മറിയം, ഗർഷോം ഇബ്നു ജിഹാദ്, മറിയം ഐൻ, ഫാത്തിമ ഹസീൻ, ഹുദ മുഹമ്മദ് കോയ, ആയിഷ ഇർഹം, ദയാൻ മുഹമ്മദ്, ഷഫിൻ ഷഫീഖ്, എൻ.എം. റയ്യാൻ, നിയ എന്നിവർക്കും വിവിധ സെക്ഷനുകളിലെ ക്ലാസ്സ് ടീച്ചേഴ്സ് എം. ദിർഷാദ, പി. ഷജിനത്ത്, പി.കെ. സാബിറ, കെ. അസ്ഹർ അലി, കെ. അബ്ദുൽ കരീം, കെ. മുസ്ഫിറ, ഷാനിബ എന്നിവർക്കും മാധ്യമത്തിന്റെ ഉപഹാരം നൽകി.
പ്രിൻസിപ്പൽ ടി. ഷൗക്കത്ത് അലി, വൈസ് പ്രിൻസിപ്പൽ ടി.പി. സീനത്ത്, എ.ഐ.സി ട്രസ്റ്റ് വൈസ് ചെയർമാൻ കെ. അബ്ദുൽ റഹ്മാൻ, ട്രസ്റ്റ് സെക്രട്ടറി കെ. അബ്ദുൽ സലാം, സ്കൂൾ മാനേജർ പി.എം. മീരാൻ അലി, മോറൽ ഡയറക്ടർ അഹമ്മദ് ഷെരീഫ്, സെക്ഷൻ കോഓഡിനേറ്റർമാരായ മുസ്ഫിറ, മുഹ്സിന, ഉഷ, അധ്യാപകരായ അസ്ഹർ അലി, കരീം, ഇക്ബാൽ, വിദ്യാർഥി പ്രതിനിധികളായ ഫാത്തിമ നൗറ, ദാനിയ ഫാത്തിമ, കെ.വി. ഹന, മാധ്യമം കോഓഡിനേറ്റർ സുലൈമാൻ നീറാട്, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.