കൊണ്ടോട്ടി: സി.പി.എമ്മുമായി രഹസ്യ ധാരണയുണ്ടെന്ന യു.ഡി.എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റിയുടെ ആരോപണം ശുദ്ധ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്ന് എസ്.ഡി.പി.ഐ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ െതരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും പാര്‍ട്ടി മത്സരിക്കുന്നില്ല. അതിനു പാര്‍ട്ടിക്ക് അതിേൻറതായ കാരണങ്ങളുണ്ട്.
കൊണ്ടോട്ടിയിൽ മാത്രമായി സി.പി.എമ്മുമായി പാർട്ടി ധാരണയുണ്ടാക്കിയതിെൻറ തെളിവുകൾ പുറത്തുവിടാൻ യു.ഡി.എഫ് തയാറാവണം. ഇടനിലക്കാരനായ സി.പി.എം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗത്തിെൻറ പേര് പറയാനും അവർ തയാറാവണം. പാർട്ടി മത്സരിക്കാത്ത സ്ഥലങ്ങളിൽ ആരെ പിന്തുണക്കണമെന്ന് പ്രവർത്തകരുമായി ആശയവിനിമയം നടത്തി തീരുമാനിക്കുകയാണ് പതിവ്. കൊണ്ടോട്ടി ഉൾപ്പെടെ പിന്തുണക്കുന്നവരെ അടുത്തുതന്നെ തീരുമാനിക്കും. ആവശ്യമെങ്കിൽ അത് പരസ്യപ്പെടുത്തും.
പ്രമുഖ ലീഗ് നേതാവിെൻറ നേതൃത്വത്തില്‍ ഇടതു സ്ഥാനാർഥിയുമായി നടത്തിയ രഹസ്യ ഇടപാടുകള്‍ പുറത്താകുമെന്ന ഘട്ടത്തിലാണ് എസ്.ഡി.പി.ഐയുടെ മേല്‍ യു.ഡി.എഫ് വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ഭാരവാഹികൾ പറഞ്ഞു. മലപ്പുറം പാർലമെൻറ് മണ്ഡലം െതരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ വി.ടി. ഇക്റാമുൽ ഹഖ്, കൊണ്ടോട്ടി മണ്ഡലം െതരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ നവാസ് എളമരം, കൺവീനർ നൗഷാദ് എറിയാട്ട്, മുൻ മുനിസിപ്പൽ കൗൺസിലർ അബ്ദുൽ ഹക്കീം, പി.ടി. അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.