കൊണ്ടോട്ടി: കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് കോവിഡ് കോണ്ടാക്ട് ട്രേസിങ് ക്വാറൻറീന് എന്‍ഫോഴ്സ്മെൻറ് ടീം പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട വിവിധ സ്കൂളുകളില്‍ നിന്നുള്ള 58 അധ്യാപകരെ ഉള്‍പ്പെടുത്തിയാണ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് ക്വാറൻറീന് എന്‍ഫോഴ്സ്മെൻറ് റൂം സജ്ജീകരിച്ചത്.
കോവിഡ് പരിശോ നടത്തി ലഭിക്കുന്ന പോസിറ്റിവ് റിസൽട്ടുകള്‍ അതാത് ദിവസങ്ങളില്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കുകയും അവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവരുന്നത് താലൂക്ക് ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ചായിരുന്നു. എന്നാല്‍ കോവിഡ് പോസിറ്റിവ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ രാപകലില്ലാതെ പരിശ്രമിച്ചിട്ടും അതാത് ദിവസങ്ങളില്‍ പോസിറ്റിവ് കേസുകള്‍ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ സാധിക്കുന്നില്ല. മാത്രമല്ല പല അവസരങ്ങളിലും ഒരാഴ്ചവരെ കാലതാമസം നേരിടുന്ന അവസ്ഥയും നിലവിലുണ്ട്. കോണ്ടാക്ട് ട്രേസിങ് ആൻഡ് ക്വാറൻറീന് എന്‍ഫോഴ്സ്മെൻറ് റൂം പ്രവര്ത്തിക്കുന്നതോടുകൂടി ഫലം അതാതു ദിവസം തന്നെ അറിയിക്കാനും അവരുമായി പ്രൈമറി കോണ്ടാക്ടുള്ളവര്ക്കും ക്വാറൻറീനില്‍ ഇരിക്കാനുള്ള അറിയിപ്പ് നല്കാന് സാധിക്കും. ഇതുകൊണ്ടുതന്നെ സമൂഹ വ്യാപനം പരമാവധി കുറയ്ക്കുവാനും സാധിക്കുന്നു.
ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ എട്ടുമണി മുതല്‍ രാത്രി എട്ടുവരെയാണ് രണ്ട് ഷിഫ്റ്റ് കളിലായി ഡാറ്റാ എന്‍ട്രി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനം നടക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷെജിനി ഉണ്ണി, വൈസ് പ്രസിഡൻറ് എ.കെ. അബ്ദുറഹ്മാന്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാരായ പി.പി. അബ്ദുല്‍ ഷുക്കൂര്‍, മുഹ്സില ഷഹീദ്, റസീന, ഭരണസമിതി അംഗങ്ങള്‍, കൊണ്ടോട്ടി താലൂക്ക് ഹോസ്പിറ്റലിലെ ഉദ്യോഗസ്ഥർ, ബ്ലോക്ക് ഡെവലപ്മെൻറ് ഓഫിസര്‍ എന്‍. സുരേന്ദ്രന് എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.