കൊണ്ടോട്ടി: ഭൂ ഇടപാടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ സി.പി.എം കൊണ്ടോട്ടി പ്രാദേശിക ഘടകത്തെ പ്രതിസന്ധിയിലാക്കുന്നു.സാമ്പത്തിക ആരോപണത്തെ തുടര്‍ന്ന് സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കമ്പത്ത് ഇബ്രാഹിമിനെ കഴിഞ്ഞ ദിവസം ചുമതലകളില്‍ നിന്ന് ഏരിയ കമ്മിറ്റി നീക്കിയിരുന്നു.
ഇതേ വിഷയത്തില്‍ സഹോദരന് ഷബീറലിയെയും ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് മാറ്റിയിട്ടുണ്ട്. ഇതോടെ പാര്‍ട്ടി ഘടകത്തില്‍ വിവാദം പുകയുകയാണ്. ഇബ്രാഹിമിനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുത്തതുമുതലുള്ള വിവാദങ്ങളാണ് വീണ്ടും സജീവമായിരിക്കുന്നത്. തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് പാര്‍ട്ടിയില്‍ നിന്നുള്ള ഒരു വിഭാഗം നേരത്തേതന്നെ രംഗത്തെത്തിയിരുന്നു.
പാര്‍ട്ടി നിർദേശം ലംഘിച്ച് ഭൂ ഇടപാടടക്കമുള്ള കാര്യങ്ങളില്‍ ഇടപെട്ടു പ്രവര്‍ത്തിച്ചതിനെതിരെയാണ് നടപടിയെന്നറിയുന്നു. സംഭവം ഉള്‍പാര്‍ട്ടി വിവാദത്തിനാണ് നിലവില്‍ തിരികൊളുത്തിയിരിക്കുന്നത്. ഇത് രാഷ്ട്രീയ ആയുധമാക്കി യു.ഡി.എഫും രംഗത്തുണ്ട്.ലോക്കല്‍ കമ്മിറ്റി അംഗം ശ്രീനിവാസനാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ ചുമതല നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.