കരിപ്പൂർ: വിമാനം അപകടത്തിൽപെട്ടതായി സ്റ്റേഷനിലേക്ക് വിളിവന്നപ്പോൾ കരിപ്പൂർ പൊലീസ് ഒരിക്കലും കരുതിയില്ല കേരളം കണ്ട ഏറ്റവും വലിയ വിമാനാപകട സ്ഥലത്തേക്കാണ് പോകുന്നതെന്ന്. ഇടറിയ ശബ്ദത്തിൽ അപകടവിവരം നാട്ടുകാരിലൊരാൾ വിളിച്ചറിയിച്ച ഉടനെ ഇൻസ്പെക്ടർ പി. ഷിബുവും സംഘവും രണ്ടു ജീപ്പുകളിലായി കുതിച്ചെത്തി. ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു അവിടെ.
ഇൻസ്പെക്ടർ (സി.ഐ) ഷിബുവിെൻറ വാക്കുകളിലൂടെ. ''രണ്ടായി പിളർന്ന വിമാനത്തിൽ ജീവനുവേണ്ടി പിടയുന്നവരായിരുന്നു മുന്നിൽ. സമീപത്തെ കുറച്ചുപേർ മാത്രമേ അവിടെയെത്തിയിരുന്നുള്ളൂ. എന്തുചെയ്യണമെന്നറിയാതെ ഒരുനിമിഷം സ്തംഭിച്ചെങ്കിലും രക്ഷാപ്രവർത്തനങ്ങൾക്ക് വേണ്ട നിർദേശം നൽകി. ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ച് അറിയിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിന് നാട്ടുകാർ ഇരച്ചെത്തിയെങ്കിലും ആശുപത്രിയിലെത്തിക്കാൻ മതിയായ വാഹനമില്ലാത്തത് വിനയായി. ഇൗ ഘട്ടത്തിൽ നാട്ടുകാരോട് കിട്ടിയ വാഹനങ്ങൾ കൊണ്ടുവരാൻ നിർദേശിച്ചു. എത്രയുംപെെട്ടന്ന് അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കുകയെന്ന തീരുമാനമായിരുന്നു അവിടെ അത്യാവശ്യം''.
നാട്ടുകാരോടൊപ്പം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുേമ്പാൾതന്നെ ട്രാഫിക് നിയന്ത്രണവും പൊലീസ് കൃത്യമായി നിർവഹിച്ചിരുന്നു. അധികം വൈകാതെതന്നെ െകാണ്ടോട്ടി പൊലീസും ഫയർഫോഴ്സുമെല്ലാം എത്തി. സമീപ പ്രദേശങ്ങളിൽനിന്നെത്തിയ വാഹനങ്ങളെ കൃത്യമായി വഴിതിരിച്ചുവിടുന്നതിനും പരിക്കേറ്റവരെ കയറ്റുന്നതിനുമായി വല്ലാതെ പാടുപെട്ടു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ദുരന്തമുഖത്ത് ജോലിചെയ്യുന്നതെന്നും നാട്ടുകാരുടെയും സഹപ്രവർത്തകരുടെയും പ്രയത്നം വലുതായിരുന്നുവെന്നും ഇൻസ്പെക്ടർ പറഞ്ഞു.
വിമാനദുരന്തമുണ്ടായ സ്ഥലത്ത് ആദ്യമെത്തിയ സംഘത്തിലുണ്ടായിരുന്ന കരിപ്പൂർ എസ്.െഎ നൗഫൽ, ഗ്രേഡ് എസ്.െഎമാരായ അബ്ദുൽ നാസർ, ഹനീഫ, സാമി, മുഹമ്മദ് അഷ്റഫ്, വീരാൻകുട്ടി, മുജീബ് റഹ്മാൻ, സി.പി.ഒമാരായ തുളസി, പ്രദീപ്, ദ്വിദീഷ്, റഫീഖ് ബാബു, മുഹമ്മദ് ഹാരിസ് തുടങ്ങിയവരും രക്ഷാപ്രവർത്തനത്തിനും മറ്റുമായി കൈമെയ് മറന്നാണ് പ്രവർത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.