കരിപ്പൂർ: തലയിൽ അലുമിനിയം കലം കുടുങ്ങിയ ബാലന് എയർപോർട്ട് ഫയർഫോഴ്സ് രക്ഷകരായി.കരിപ്പൂർ വിമാനത്താവള പരിസരത്ത് താമസിക്കുന്ന സൈനുദ്ദീെൻറ മകൻ മൂന്ന് വയസ്സുകാരെൻറ തലയിലാണ് കലം കുടുങ്ങിയത്. മുഖമടക്കം മൂടിയതിനാൽ കുടുംബം പരിഭ്രാന്തരായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കലം പുറത്തെടുക്കാനായില്ല.
തുടർന്ന് ഡോക്ടറുടെ നിർദേശപ്രകാരം കുട്ടിയെ കോഴിക്കോട് വിമാനത്താവളത്തിലെ ഫയർ ഫോഴ്സിെൻറ അടുത്തെത്തിച്ചു. കട്ടിങ്ങ് ഉപകരണങ്ങൾ ഉപയോഗിച്ച് കലം മുറിച്ച് തലയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.
ഫയർ ഒാഫിസർമാരായ പി. സൈനുദ്ദീൻ, വി. അലക്സ്, എ. നജീബ്, പി.കെ. റഹ്മത്തുല്ല, ഇ.എ. ഷുക്കൂർ, പി.എം.എ. റഹീം, വിഷ്ണുദാസ്, യൂസഫ്, എസ്. ഫബിൻ, വി. ജിതേഷ് എന്നിവരാണ് പാത്രം മുറിച്ചു മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.