കൊണ്ടോട്ടി: അംഗന്വാടിയിലേക്കെത്തുന്ന കുരുന്നുകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായി കൊണ്ടോട്ടി മൈലാടിയിലുണ്ടായിരുന്ന മരം മുറിച്ചുമാറ്റി. കഴിഞ്ഞദിവസത്തെ ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നഗരസഭ അധികൃതര്‍ ഇടപെട്ടാണ് നിലംപൊത്താറായ മരം മുറിച്ചുനീക്കിയത്.
കൗണ്‍സിലര്‍ ബിന്ദുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. നഗരസഭയിലെ 33ാം ഡിവിഷനില്‍ ഉള്‍പ്പെട്ട മൈലാടി അംഗന്വാടിക്കുസമീപം പൊതുനിരത്തില്‍ തന്നെയായിരുന്നു മരം.
അംഗന്വാടിയിലേക്കെത്തുന്നുന്ന കുരുന്നുകള്ക്കുപുറമെ കൊണ്ടോട്ടി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളും നാട്ടുകാരും നിത്യവും ആശ്രയിക്കുന്ന പാതയില്‍ കടപുഴകാറായി നില്ക്കുന്ന മരം കാലവര്‍ഷത്തിനുമുമ്പ് മുറിക്കണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.
കുട്ടികളുടെ ജീവന്‍വെച്ച് പന്താടരുതെന്ന് ആവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടിയുള്‍പ്പെടെ വിവിധ സംഘടനകളും രംഗത്തുണ്ടായിരുന്നു. വിഷയത്തില്‍ നിസ്സംഗത തുടരുന്ന പക്ഷം ജനകീയ സമരത്തിനു നേതൃത്വം നല്‍കുമെന്ന് നാട്ടുകാരും അറിയിച്ചിരുന്നു. ദ്രവിച്ചുതുടങ്ങിയ മരം മുറിച്ചതോടെ പാതയില്‍ സുരക്ഷിത യാത്ര ഉറപ്പായതിന്റെ ആശ്വാസത്തിലാണ് നാട്ടുകാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.