കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ വനിത വിശ്രമ കേന്ദ്രം അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് മൂന്ന് വർഷം പിന്നിട്ടു. ചെറു ഗ്രാമങ്ങള്‍പോലും വനിത സൗഹൃദ പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമ്പോഴാണ് മൂന്നു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത വനിത വിശ്രമ കേന്ദ്രത്തിെൻറ പൂട്ട് തുറക്കാൻ അധികൃതർക്ക് സാധിക്കാത്തത്.
ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിന് മുകളിലാണ് വനിത വിശ്രമ കേന്ദ്രം. കുഞ്ഞുങ്ങള്‍ക്കു പാല് കൊടുക്കാനും പ്രാഥമികാവശ്യങ്ങള്‍ക്കുമായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നഗരത്തിലെത്തുന്ന സ്ത്രീകള്‍. വനിതകള്‍ക്കു മാത്രമായി പ്രത്യേക ശുചിമുറി സംവിധാനങ്ങള്‍ ബസ് സ്റ്റാൻഡ് പരിസരത്തില്ലാത്തത്തും വെല്ലുവിളിയാണ്.
2018ല്‍ 17 ലക്ഷം രൂപ ചെലവിലാണു മതേതര വികസന മുന്നണി ബൈപാസില്‍ ബസ് സ്റ്റാൻഡ് കെട്ടിടത്തിന് മുകളില്‍ വനിത വിശ്രമ കേന്ദ്രത്തിന് തുടക്കമിട്ടത്.
വികസന മുന്നണിക്ക് ശേഷം അധികാരത്തിലെത്തിയ യു.ഡി.എഫ് മുന്നണി പദ്ധതി നാടിനു സമര്‍പ്പിച്ചെങ്കിലും ജല ലഭ്യതയും ശുചിമുറി സൗകര്യങ്ങളും ഒരുക്കാത്തതിനാൽ തുറന്നുനൽകൽ വൈകി. അതേസമയം, വിഷയത്തില്‍ ഇടപെടുമെന്നു പ്രതിപക്ഷ നേതാവ് കോട്ട ഷിഹാബുദ്ദീന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.