കൊ​ണ്ടോ​ട്ടിയിൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം നി​ല​വി​ല്‍വ​ന്നു

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് -പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത​യി​ല്‍ തീ​ര്‍ത്തും ത​ക​ര്‍ന്ന​ടി​ഞ്ഞ കൊ​ണ്ടോ​ട്ടി പ​തി​നേ​ഴാം മൈ​ലി​ല്‍ പു​ന​രു​ദ്ധാ​ര​ണ പ്ര​വൃ​ത്തി​ക​ള്‍ക്ക് തു​ട​ക്ക​മാ​യി. ദേ​ശീ​യ​പാ​ത ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ പ​തി​ച്ചാ​ണ് ന​വീ​ക​രി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ന​വീ​ക​ര​ണം. അ​ഴു​ക്കു​ചാ​ലോ​ടു​കൂ​ടി 60 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഇ​ന്റ​ര്‍ലോ​ക്ക് ക​ട്ട​ക​ള്‍ വി​രി​ക്കു​ന്ന​തി​ന് 26.53 ല​ക്ഷം രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി കൊ​ണ്ടോ​ട്ടി വ​ഴി​യു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. നേ​ര​ത്തേ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​വൃ​ത്തി​ക​ള്‍ രാ​ത്രി 10ന് ​ശേ​ഷ​മാ​ക്കി​യ​ത് യാ​ത്ര​ക്കാ​രെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി.

നി​ര​ന്ത​ര​മാ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ല്‍ ത​ക​ര്‍ന്ന റോ​ഡ് വെ​ള്ള​ക്കെ​ട്ടി​നെ അ​തി​ജീ​വി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് പു​ന​രു​ദ്ധ​രി​ക്കു​ന്ന​ത്. റോ​ഡി​ന്റെ ഒ​രു വ​ശ​ത്തെ പ്ര​വൃ​ത്തി​ക​ള്‍ ആ​ദ്യം പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും മ​റു​വ​ശ​ത്തെ പ്ര​വൃ​ത്തി​ക​ള്‍. ഇ​തി​നാ​ല്‍ മ​ഞ്ചേ​രി, മ​ല​പ്പു​റം, കൊ​ണ്ടോ​ട്ടി ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് കോ​ഴി​ക്കോ​ട്, എ​ട​വ​ണ്ണ​പ്പാ​റ ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത വ​ഴി​ത​ന്നെ​യാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്.

ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ രാ​ത്രി​യി​ലാ​ണ് നി​ര്‍മാ​ണ പ്ര​വൃ​ത്തി​ക​ള്‍. പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തി​യാ​കും​വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ദേ​ശീ​യ​പാ​ത​യി​ല്‍ തു​ട​രു​മെ​ന്ന് കേ​ന്ദ്ര അ​തോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ന്‍ജി​നീ​യ​ര്‍ അ​നി​ത കു​മാ​രി വ്യ​ക്ത​മാ​ക്കി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ്ര​വൃ​ത്തി​ക​ള്‍ രാ​ത്രി​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ഇ​ക്കാ​ര്യം മു​ന്‍കൂ​ട്ടി അ​റി​യി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് യാ​ത്ര​ക്കാ​ര്‍ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​ത്.

യാത്രകൾ ഇതിലേ...

പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് കൊ​ണ്ടോ​ട്ടി​യി​ലേ​ക്കു​ള്ള റോ​ഡ് അ​ട​ച്ചു. ഈ ​ഭാ​ഗ​ത്തു​നി​ന്നു​ള്ള വാ​ഹ​ന​ങ്ങ​ള്‍ കൊ​ള​ത്തൂ​ര്‍ മേ​ല​ങ്ങാ​ടി വ​ഴി ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്ക​ണം.

ദേ​ശീ​യ​പാ​ത​യി​ല്‍ കൊ​ള​ത്തൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് ജ​ങ്ഷ​നി​ല്‍ കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചു.

കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വി​മാ​ന​ത്താ​വ​ള റോ​ഡി​ലൂ​ടെ തി​രി​ച്ച് മേ​ല​ങ്ങാ​ടി വ​ഴി​യാ​ണ് ന​ഗ​ര​ത്തി​ലെ​ത്തേ​ണ്ട​ത്. മേ​ല​ങ്ങാ​ടി -വി​മാ​ന​ത്താ​വ​ള റോ​ഡ് വ​ഴി വ​രു​ന്ന ബ​സു​ക​ളും ചെ​റു വാ​ഹ​ന​ങ്ങ​ളും ഒ​ഴി​കെ​യു​ള്ള മ​റ്റു വാ​ഹ​ന​ങ്ങ​ളെ​ല്ലാം കോ​ട​ങ്ങാ​ട് വ​ഴി തി​രി​ഞ്ഞാ​ണ് ന​ഗ​ര​ത്തി​ല്‍ പ്ര​വേ​ശി​ക്കേ​ണ്ട​ത്. ബ​സു​ക​ള്‍ മേ​ല​ങ്ങാ​ടി​യി​ല്‍ നി​ന്ന് നേ​രി​ട്ട് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി മ​ഞ്ചേ​രി, മ​ല​പ്പു​റം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​ര​ണം. എ​ട​വ​ണ്ണ​പ്പാ​റ ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും കൊ​ള​ത്തൂ​ര്‍ വ​ഴി തി​രി​ഞ്ഞ് ഇ​തേ രീ​തി​യി​ല്‍ത​ന്നെ​യാ​ണ് പോ​കേ​ണ്ട​ത്. ഇ​തു​സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ ന​ല്‍കാ​ന്‍ ക്ര​മീ​ക​ര​ണം ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്നും കാ​ക്ക​ഞ്ചേ​രി പ​ള്ളി​ക്ക​ല്‍ റോ​ഡ് ജ​ങ്ഷ​നി​ല്‍ നി​ന്നും വ​രു​ന്ന ഭാ​ര​വാ​ഹ​ന​ങ്ങ​ളും മ​ഞ്ചേ​രി, മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കു​ള്ള ലോ​റി​ക​ളും രാ​മ​നാ​ട്ടു​ക​ര മേ​ല്‍പാ​ല​ത്തി​നു താ​ഴെ​നി​ന്ന് കൂ​രി​യാ​ട്, വേ​ങ്ങ​ര വ​ഴി മ​ല​പ്പു​റം ഭാ​ഗ​ത്തേ​ക്കാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്. രാ​മ​നാ​ട്ടു​ക​ര മേ​ല്‍പാ​ല​ത്തി​നു താ​ഴെ ജ​ങ്ഷ​നി​ല്‍ ഇ​തു​സം​ബ​ന്ധി​ച്ച് മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി ഭാ​ഷ​ക​ളി​ല്‍ അ​റി​യി​പ്പ് ബോ​ര്‍ഡ് സ്ഥാ​പി​ച്ചു. മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലും അ​റി​യി​പ്പ് ബോ​ര്‍ഡു​ക​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Traffic control in Kondoti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.