കൊണ്ടോട്ടി: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ രേഖകളില്ലാത്ത 3.6 ലക്ഷം രൂപ പിടിച്ചെടുത്തു. കൊണ്ടോട്ടി പൊലീസും ആൻറി നാർക്കോട്ടിക് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കോഴിക്കോട് അത്തോളി സ്വദേശി മനക്കുളങ്ങര മുഹമ്മദ് ഷാഫി (23), കോഴിക്കോട് കക്കോടി ഷഫീന മൻസിൽ മുഹമ്മദ് ജവാദ് (23) എന്നിവരെ കൊണ്ടോട്ടി തുറക്കലിൽ നിന്ന് വാഹനസഹിതം പിടികൂടിയത്.
െതരഞ്ഞെടുപ്പ് പ്രമാണിച്ച് ജില്ലയിലേക്ക് ലഹരിവസ്തുക്കളും കള്ളപ്പണവും കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണിത്.
കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം. ബിജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ അജിത്ത്, സത്യനാഥൻ മന്നാട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.