കൊണ്ടോട്ടി: ജിൻഷയും ഉഷയും നാത്തൂൻമാരാണ്, അതങ്ങ് വീട്ടിൽ. ഇവിടെ ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് നഗര ഭരണത്തിന് നേതൃത്വം നൽകാനാണ്. കൊണ്ടോട്ടി നഗരസഭയുടെ ഭരണക്കസേരയിലാണ് രണ്ട് നാത്തൂൻമാർ ഇരിപ്പുറപ്പിച്ചത്. രണ്ട് മുന്നണികളിലായാണ് ഇരുവരും മൽസരിച്ചെത്തിയതെങ്കിലും കൗൺസിലിൽ നാത്തൂൻ സൗഹൃദം വികസനത്തിനായി ഉപയോഗിക്കുമെന്നാണ് ഇരുവരും പറഞ്ഞുെവക്കുന്നത്.
നഗരസഭ വാർഡ് ഏഴ് ചേപ്പലികുന്നിൽനിന്ന് 36 വോട്ടിെൻറ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സഥാനാർഥിയായി വിജയിച്ചെത്തി കൗൺസിലറായി അധികാരമേറ്റ ജിൻഷയും വാർഡ് 26 കിഴക്കേചുങ്കം വാർഡിൽനിന്ന് എൽ.ഡി.എഫ് സഥാനാർഥിയായി 235 വോട്ടിെൻറ ഭൂരിപക്ഷത്തിന് വിജയിച്ചെത്തിയ ഉഷയുമാണ് ഈ നാത്തൂൻമാർ. ജിൻഷയുടെ ഭർത്താവ് പി. രാജുവിെൻറ സഹോദരിയാണ് ഉഷ. ക്രഷർ തൊഴിലാളിയായ രാജനാണ് ഉഷയുടെ ഭർത്താവ്. രാജു മലപ്പുറം കൂട്ടിലങ്ങാടിയിൽ വർക്ഷോപ്പ് തൊഴിലാളിയാണ്.
രണ്ടു പാർട്ടികളിൽ മൽസരിച്ചാണ് കൗൺസിലർമാരായതെങ്കിലും സൗഹൃദത്തോടെ വികസനത്തിനായി പ്രവർത്തിക്കുമെന്ന് ജിൻഷ പറഞ്ഞു. കൊണ്ടോട്ടിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് ഉഷയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.