കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളകല അക്കാദമി കാഴ്ചപരിമിതര്‍ക്കായി മാപ്പിളപ്പാട്ട് ബ്രെയിലി പതിപ്പ് പുറത്തിറക്കി. കാഴ്ചപരിമിതര്‍ക്കായി ആദ്യമായി പുറത്തിറങ്ങുന്ന പാട്ട് പുസ്തകമെന്ന അപൂർവതയും ഇതിനുണ്ട്. പുളിക്കല്‍ ജിഫ്ബി കാമ്പസിലെ ബ്രെയിലി പ്രസില്‍നിന്നാണ് പതിപ്പുകള്‍ തയാറാക്കിയത്.
മോയിൻകുട്ടി വൈദ്യർ, പുലിക്കോട്ടിൽ ഹൈദർ, ഖാദി മുഹമ്മദ്, മുണ്ടമ്പ്ര ഉണ്ണിമുഹമ്മദ് തുടങ്ങിയവരുടെ തനത് രചനകളായ 19 പാട്ടുകളടങ്ങിയ മാപ്പിളപ്പാട്ട് എന്ന പുസ്തകവും ഹസ്സൻ നെടിയനാടിെൻറ ഇശലുകളെ പരിചയപ്പെടുത്തുന്ന 42 പേജുള്ള ഇശലുകൾ എന്ന പുസ്തകവുമാണ് ബ്രെയിലി പതിപ്പായി അക്കാദമി പുറത്തിറക്കിയിരിക്കുന്നത്.
നിലവിൽ കാഴ്ചപരിമിതരായ, സംഗീതമേഖലയിലുള്ളവർ ഓഡിയോ കേട്ടാണ് പാട്ടുകൾ മനസ്സിലാക്കുന്നതും പഠിച്ചെടുക്കുന്നതും. ഇത് പലപ്പോഴും പിശകുകൾ വരുത്തുന്നതിന് ഇടയാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് അക്കാദമി ഇവർക്കായി ബ്രെയിലി ലിപിയിൽ പുസ്തകം തയാറാക്കിയത്. പാട്ടുപാടി ഉപജീവനം നടത്തുന്നവർക്കടക്കം കാഴ്ചപരിമിതരായ സംഗീത പ്രേമികൾക്ക് ബ്രെയിലി പതിപ്പ് വലിയ അനുഗ്രഹമാകുമെന്ന് അക്കാദമി ഭാരവാഹികൾ പറഞ്ഞു.
പാട്ടുകളുടെ ഓഡിയോ കാഴ്ചപരിമിതരുടെ വാട്സ്ആപ് നമ്പറിലേക്ക് അയച്ചുകൊടുക്കും. കാഴ്ച പരിമിതര്‍ക്കായി അക്കാദമിയുടെ 9207173451 എന്ന വാട്സ്ആപ് നമ്പറിലേക്ക് മേല്‍വിലാസം അറിയിച്ചാല്‍ രജിസ്ട്രേഡ് തപാലില്‍ സൗജന്യമായി ബ്രെയിലി പതിപ്പ് എത്തിക്കും. 250 കോപ്പികളാണ് അക്കാദമി ആദ്യഘടത്തിൽ തയാറാക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ യോഗത്തില്‍ അക്കാദമി ചെയര്മാന് ഡോ. ഹുസൈന് രണ്ടത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, പുലിക്കോട്ടില്‍ ഹൈദരാലി, ഫൈസല്‍ എളേറ്റില്‍, എം.കെ. ജയഭാരതി, പക്കര്‍ പന്നൂര് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.