മ​ല​പ്പു​റം ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി വി. ​വ​സീ​ഫ് കൊ​ണ്ടോ​ട്ടി നി​യോ​ജ​ക

മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ചാ​ര​ണം

കൊ​ണ്ടോ​ട്ടി​യി​ല്‍ വോ​ട്ട​ര്‍മാ​രെ നേ​രി​ല്‍ ക​ണ്ട് വ​സീ​ഫ്

കൊ​ണ്ടോ​ട്ടി: വേ​ന​ല്‍ച്ചൂ​ട് വ​ക​വെ​ക്കാ​തെ തു​ട​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ല്‍ കൊ​ണ്ടോ​ട്ടി​യി​ലെ വോ​ട്ട​ര്‍മാ​ര്‍ക്കി​ട​യി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ന്ന് മ​ല​പ്പു​റം ലോ​ക്‌​സ​ഭ മ​ണ്ഡ​ലം എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി വി. ​വ​സീ​ഫ്. വ്യാ​ഴാ​ഴ്ച കൊ​ണ്ടോ​ട്ടി മ​ണ്ഡ​ലം കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു സ്ഥാ​നാ​ര്‍ഥി പ​ര്യ​ട​നം. കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ പ​രി​ധി​യി​ല്‍ ആ​രം​ഭി​ച്ച പ​ര്യ​ട​നം പു​ളി​ക്ക​ല്‍, വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തു​ക​ള്‍ പി​ന്നി​ട്ട് റോ​ഡ് ഷോ​ക​ളോ​ടെ​യാ​ണ് പൂ​ര്‍ത്തി​യാ​യ​ത്.

രാ​വി​ലെ നെ​ടി​യി​രു​പ്പി​ലാ​ണ് സ്ഥാ​നാ​ര്‍ഥി​യും സം​ഘ​വും ആ​ദ്യ​മെ​ത്തി​യ​ത്. പി​ന്നീ​ട് കൊ​ണ്ടോ​ട്ടി ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍മാ​രെ നേ​രി​ല്‍ ക​ണ്ട് പി​ന്തു​ണ അ​ഭ്യ​ര്‍ഥി​ച്ചു. ഉ​ച്ച​യോ​ടെ ന​ഗ​ര​മ​ധ്യ​ത്തി​ലെ മാ​ര്‍ക്ക​റ്റി​ല്‍ എ​ത്തി​യ വ​സീ​ഫി​ന് ആ​വേ​ശ​ക​ര​മാ​യ വ​ര​വേ​ല്‍പ്പാ​ണ് ല​ഭി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ​യും വ്യാ​പാ​രി​ക​ളെ​യും മാ​ര്‍ക്ക​റ്റി​ലെ​ത്തി​യ സാ​ധാ​ര​ണ​ക്കാ​രെ​യും നേ​രി​ല്‍ക്ക​ണ്ട് രാ​ഷ്ട്രീ​യാ​വ​സ്ഥ​ക​ള്‍ ച​ര്‍ച്ച ചെ​യ്തു. കൊ​ണ്ടോ​ട്ടി ത​ങ്ങ​ള്‍ കു​ടും​ബ​ത്തി​ലെ കെ.​ടി. റ​ഹ്‌​മാ​ന്‍ ത​ങ്ങ​ളു​മാ​യും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. നി​ര്യാ​ത​നാ​യ യു​ക്തി​വാ​ദി സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്റും വ​ള്ളി​ക്കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റു​മാ​യ യു.​എ. ക​ലാ​നാ​ഥ​ന്റെ വീ​ട്ടി​ലെ​ത്തി അ​ന്ത്യോ​പ​ചാ​ര​മ​ര്‍പ്പി​ച്ചു.

വൈ​കി​ട്ട് എ​ട​വ​ണ്ണ​പ്പാ​റ, കൊ​ണ്ടോ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ റോ​ഡ്‌​ഷോ ന​ട​ത്തി. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം എം. ​പ്ര​മോ​ദ് ദാ​സ്, ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. മോ​ഹ​ന്‍ദാ​സ്, ശ്രീ​നി​വാ​സ​ന്‍, ന​ജു​മു​ദീ​ന്‍, ഹ​ബീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ര്‍ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു

Tags:    
News Summary - Vaseef meets the voters in Kondotty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.