അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭ സമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ റസിയ ടീച്ചറെ സ്കൂൾ അധികൃതരും വിദ്യാർഥികളും ചേർന്ന് സ്വീകരിക്കുന്നു

അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭ സമ്മേളനത്തിൽ പങ്കെടുത്ത അധ്യാപികക്ക് സ്വീകരണം

കൊണ്ടോട്ടി: സ്കൈഹോക്ക് സാറ്റലൈറ്റും ദേശീയ ക്ഷേമ വികസനകാര്യ സമിതിയും സംയുക്തമായി ഈജിപ്തിലെ ഒപേര ഹൗസിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര അറബ് സാഹിത്യ പ്രതിഭാ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൊട്ടുക്കര പി.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ അറബിക് വിഭാഗം അധ്യാപിക റസിയയെ സ്കൂളധികൃതരും വിദ്യാർഥികളും ചേർന്ന് കോഴിക്കോട് വിമാനത്താവളത്തിൽ സ്വീകരിച്ചു.

ഈജിപ്ഷ്യൻ മന്ത്രാലയത്തിലെയും എംബസികളിലെയും രാഷ്ട്രീയ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖരടക്കം പങ്കെടുത്ത സംഗമത്തിലാണ് അധ്യാപിക റസിയ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. സമകാലിക സംഭവങ്ങളെ അടിസ്ഥാനമാക്കിയ ഇവരുടെ നാടകങ്ങൾ, മോണോ ആക്ടുകൾ, കഥാപ്രസംഗങ്ങൾ തുടങ്ങിയവ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറെ ശ്രദ്ധ നേടിയതാണ്. അധ്യാ‌പകർക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സാഹിത്യ മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ തുടർച്ചയായി നാല് തവണ കലാ തിലകമായിട്ടുണ്ട്‌. ഹയർ സെക്കൻഡറി അറബിക് ടീച്ചേഴ്സ് ഓർഗനൈസേഷൻ ഏർപ്പെടുത്തിയ അൽ മഹാറ പ്രതിഭാ പുരസ്കാരം, അൻവാറുൽ ഇസ്‌ലാം അറബിക് കോളേജ് ഏർപ്പെടുത്തിയ വുമൺ ഓഫ് ദ ഇയർ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ടീച്ചറെ തേടിയെത്തിയിട്ടുണ്ട്.

പുതിയറക്കൽ സെയ്തുമുഹമ്മദാണ് ഭർത്താവ്. മക്കൾ: മുഹമ്മദ് റിയാസ്, റഈസ്, ഷംന, തസ്‌ലിയ.

അറബി കവിയും പ്രഭാഷകനും പണ്ഡിതനുമായ മങ്കട സ്വദേശി പ്രൊഫസർ അബ്ദുല്ലാഹ് സുല്ലമിയും പ്രതിഭാ സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

Tags:    
News Summary - warm welcome for PPMHSS arabic teacher at airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.