കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവള റോഡില്‍ യുവാവിനെ മര്‍ദിച്ച് പണവും ഫോണും വാഹനവും കവര്‍ന്ന സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞദിവസം രാത്രി എട്ടിന് കരിപ്പൂര്‍ നെടിയോടത്ത് മുഹമ്മദ് റാഷിദാണ് (33) കവർച്ചക്കിരയായത്. യുവാവിനെ മർദനത്തിനിരയാക്കുകയും കവര്‍ച്ച നടത്തുകയും ചെയ്ത സംഘത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വിമാനത്താവള റോഡില്‍ തട്ടുകടക്ക് സമീപം നില്‍ക്കുകയായിരുന്ന യുവാവിനെ ഒരു സംഘം തൊട്ടടുത്തുള്ള വയലിലേക്ക് ബലമായി കൊണ്ടുപോയി മര്‍ദിക്കുകയും പണവും ഫോണും ഇരുചക്രവാഹനവും കവര്‍ന്നുവെന്നാണ് പരാതി. പരിക്കേറ്റ യുവാവ് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. സ്വർണക്കടത്ത് സംഘങ്ങളുടെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും സ്വൈര്യവിഹാര കേന്ദ്രമായി മാറിയ കരിപ്പൂര്‍ വിമാനത്താവള റോഡില്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ ഭീഷണിയാണ്.
മേഖലയില്‍ സ്ഥിരം നിരീക്ഷണത്തിന് പൊലീസ് സംവിധാനമൊരുക്കണമെന്ന ആവശ്യം ശക്തമാണ്. ആവര്‍ത്തിക്കുന്ന അക്രമസംഭവങ്ങളില്‍ പ്രതികളെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് പൗരസമിതി ചെയര്‍മാന്‍ എ.കെ. അബ്ദുറഹ്‌മാന്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.