കോട്ടക്കൽ: പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി കോടതിയിൽ കീഴടങ്ങി. എടരിക്കോട് അമ്പലവട്ടം കൊയപ്പകോവിലകത്ത് താജുദ്ദീനാണ് (32) കോടതിയിൽ ഹാജരായത്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയ കോട്ടക്കൽ പൊലീസ് ചോദ്യംചെയ്യലിനും തെളിവെടുപ്പിനുശേഷം വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സെപ്റ്റംബർ 23നാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബർ 15ന് പെൺകുട്ടിയുടെ പരാതിയിൽ കോട്ടക്കൽ പൊലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോയി. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പിടികൂടാനായിരുന്നില്ല. ഇതിനിടെ ശ്രീകൃഷ്ണപ്പരുന്തിനെ കൈവശംെവച്ചതിന് വനംവകുപ്പും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കോടതിയിൽ ഹാജരായ പ്രതിയെ ഒരുദിവസം മാത്രമാണ് കസ്റ്റഡിയിൽ ലഭിച്ചത്.
ഇൻസ്പെക്ടർ പ്രദീപ് കുമാർ, സി.പി.ഒമാരായ കൈലാസ്, സുജിത്ത്, രതീഷ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
പരാതിക്കാരിയായ പെൺകുട്ടിയെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തലടക്കം വിവിധ സ്റ്റേഷനുകളിലായി പത്തോളം കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.