കോട്ടക്കൽ: രണ്ടുലക്ഷം രൂപ കാഷ് പ്രൈസ് നൽകുന്ന യൂനിവേഴ്സൽ സയൻസ് ആൻഡ് മാത്ത്സ് ഒളിമ്പിയാഡ് (യു.എസ്.എം.ഒ) പരീക്ഷ ജൂലൈ 13, 14 തീയതികളിൽ കോട്ടക്കൽ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. വിദ്യാർഥികളുടെ ശാസ്ത്രാഭിരുചി കണ്ടെത്താൻ അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് പരീക്ഷ. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, മെന്റൽ എബിലിറ്റി തുടങ്ങിയ വിഷയങ്ങളിൽനിന്ന് എട്ടു വീതം ചോദ്യങ്ങൾ ഉൾപ്പെടുത്തി 40 ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ഉണ്ടാകും. 160 മാർക്കിന് ഉത്തരം എഴുതാനുള്ള സമയം 40 മിനിറ്റ് ആണ്. ശരിയുത്തരത്തിന് നാല് മാർക്ക് വീതം ലഭിക്കുകയും തെറ്റായ ഉത്തരത്തിന് ഓരോ മാർക്ക് വീതം നഷ്ടപ്പെടുകയും ചെയ്യും.
സംസ്ഥാന സിലബസിലും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസിലും പഠിക്കുന്ന വിദ്യാർഥികൾക്ക് എഴുതാവുന്ന രീതിയിലാണ് ചോദ്യങ്ങൾ. പരീക്ഷ കഴിഞ്ഞ് ഒരുമണിക്കൂറിനകം ഫലപ്രഖ്യാപനം നടത്തി രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിദ്യാർഥികൾക്ക് കാഷ് പ്രൈസ് നൽകും. പ്രസ്തുത പരീക്ഷക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം.
രജിസ്ട്രേഷന് യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് ( www.universalinstitute.in) സന്ദർശിക്കുക. പരീക്ഷക്ക് സഹായകമാകുന്ന രീതിയിലുള്ള എല്ലാ വിഷയങ്ങളുടെയും ക്ലാസുകൾ യൂനിവേഴ്സൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ യൂട്യൂബ് പേജിൽനിന്ന് പഠിക്കാവുന്നതാണ്. പരീക്ഷ എഴുതുന്ന വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് കരിയർ അവബോധന ക്ലാസുകളും ഉണ്ടാകും. വിവരങ്ങൾക്ക് ഫോൺ: 7034031009, 9895165807, 9946665807, 9037232411.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.