കോട്ടക്കൽ: നിലവിലുണ്ടായിരുന്ന പാർക്കിങ് സൗകര്യം നഷ്ടപ്പെട്ടതോടെ കോട്ടക്കലിലെ ആംബുലൻസ് ജീവനക്കാർ പെരുവഴിയിൽ. ഇതോടെ ചെങ്കുവെട്ടി ജങ്ഷനിലെ പാതയോരത്താണ് വാഹനങ്ങൾ നിർത്തിയിടുന്നത്. വർഷങ്ങളായി ചെങ്കുവെട്ടി ജങ്ഷനിലെ പെട്രോൾ പമ്പായിരുന്നു ആംബുലൻസ് ഡ്രൈവർമാരുടെ ആശ്രയം.
ഇത് ജീവനക്കാർക്കും ഏറെ ആശ്വാസകരമായിരുന്നു. പന്ത്രണ്ട് വർഷത്തിലധികമായി ഉടമ സൗജന്യമായാണ് സ്ഥലം വിട്ടുകൊടുത്തിരുന്നത്.
എന്നാൽ, കോവിഡ് മഹാമാരി എല്ലാം മാറ്റി മറിച്ചു. കോവിഡ് ബാധിതരെയും കൊണ്ടുപോകുന്ന ആംബുലൻസുകൾ നിർത്തിയിടുന്നത് മറ്റുള്ളവർക്ക് ആശങ്ക തീർക്കുന്നുവെന്നതിനെ തുടർന്നാണ് സ്ഥലം നഷ്ടമായത്. പാർക്കിങിനായി അനുയോജ്യമായ ഒരു സ്ഥലം സ്ഥലം വേണമെന്നാണ് ഡ്രൈവർമാർ പറയുന്നത്. കോട്ടക്കൽ, ചങ്കുവെട്ടി ഭാഗങ്ങളിലെ ആശുപത്രികൾ കേന്ദ്രീകരിച്ചാണ് ഇരുപത്തിയഞ്ചോളം ഡ്രൈവർമാർ ഉപജീവനം നടത്തുന്നത്. സ്ഥിരമായൊരു സംവിധാനം ഇല്ലെങ്കിൽ കൂടുതൽ കടെക്കണിയിലേക്ക് പോകേണ്ടി വരും. അതേസമയം അനധികൃത പാർക്കിങ് സ്ഥലത്ത് ആംബുലൻസുകൾ നിർത്തിയിടുന്നതും ഇവർക്ക് തിരിച്ചടിയാണ്.
വിഷയത്തിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കൗൺസിലർ വഴി അധികൃതർക്ക് നിവേദനം കൊടുക്കാനുള്ള തീരുമാനത്തിലാണ് ഡ്രൈവർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.