കോട്ടക്കല്‍: കോട്ടൂര്‍ എ.കെ.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തിരൂര്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ. അജയന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ അലി കടവണ്ടി അധ്യക്ഷത വഹിച്ചു. പ്രിവന്റിവ് ഓഫിസര്‍ സുനില്‍ കുമാര്‍ ക്ലാസിന് നേതൃത്വം നല്കി. മാനേജര്‍ ഇബ്രാഹീം ഹാജി കറുത്തേടത്ത്, പ്രധാനാധ്യാപിക കെ.കെ. സൈബുന്നീസ, എ. വിനീത, എ.കെ. ശ്രീജിത്ത്, പി.എം. സുഭദ്ര, എസ്. അശ്വതി എന്നിവര്‍ സംസാരിച്ചു.
കോട്ടക്കല്‍: സേക്രഡ് ഹാര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാർഥികള്‍ അവതരിപ്പിച്ച തെരുവുനാടകം ശ്രദ്ധേയമായി. പുതുപ്പറമ്പ് ചുടലപ്പാറ ജങ്ഷനില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ജലീല്‍ മണമ്മല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആന്‍സില്ലാ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
കോട്ടക്കല്‍: കോഓപറേറ്റിവ് കോളജ് ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച ചടങ്ങ് നഗരസഭ അധ്യക്ഷ ബുഷ്റ ഷബീര്‍ ഉദ്ഘാടനം ചെയ്തു. ഡി. ജോഷ്മ അധ്യക്ഷത വഹിച്ചു.
കോട്ടക്കല്‍: പുതുപ്പറമ്പ് ഗ്രാമീണ ലൈബ്രറി പുതുപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് വിദ്യാർഥികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഹാഫിസ് സഹല്‍ വാഫി ക്ലാസ് എടുത്തു. ഡോ. ഉമര്‍ തറമേല്‍, സി.പി. മന്‍സൂര്‍, അബ്ദുല്‍ മജീദ്, പി. ഹബീബ് മാലിക് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടക്കല്‍: ചെട്ടിയാന്‍ കിണര്‍ ഗവ. ഹൈസ്കൂളില്‍ ലഹരിക്കെതിരെ എന്റെ കൈയൊപ്പ് പ്രധാനാധ്യാപകന് പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ബോധവത്കരണ ക്ലാസിന് എക്സൈസ് പ്രിവന്റീവ് ഓഫിസര്‍ യൂസഫ് അലി നേതൃത്വം നല്കി. സറീന തിരുനിലത്ത് സ്വാഗതവും ശിഹാബുദ്ദീന് കാവപ്പുര നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ റാലിക്ക് അസൈനാര്‍ എടരിക്കോട് നേതൃത്വം നല്കി.
കോട്ടക്കല്‍: എടരിക്കോട് യങ് ചാലഞ്ചേഴ്സ് ക്ലബ് ലഹരി വിരുദ്ധ ദിനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണമ്മല്‍ ജലീല്‍ ഉദ്ഘാടനം ചെയ്തു. ടി. അഫ്സല് സ്വാഗതവും പന്തക്കന്‍ ഇസ്മായില്‍ നന്ദിയും പറഞ്ഞു.
കോട്ടക്കല്‍: എടരിക്കോട് പി.കെ.എം.എം ഹയർ സെക്കൻഡറി സ്കൂളില്‍ അസ്സംബ്ലി, യോദ്ധാവ് ക്ലബ് രൂപവത്കരണം, റാലി തുടങ്ങിയവ നടത്തി. റാലി മാനേജര്‍ ബഷീര്‍ എടരിക്കോട് ഫ്ലാഗ്ഓഫ് ചെയ്തു. പ്രധാനാധ്യാപകന് പി. ബഷീര്‍ അധ്യക്ഷത വഹിച്ചു.
കോട്ടക്കല്‍: ലഹരി നിര്‍മാര്‍ജന സമിതി ജില്ല കമ്മിറ്റിയുടെ നൂറുദിന ലഹരി വിരുദ്ധ കാമ്പയിന് കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കൻഡറി സ്കൂളില്‍ തുടക്കമായി. ദേശീയ ലഹരിവിരുദ്ധ ദിനമായ ഒക്ടോബര്‍ രണ്ടുവരെ നടക്കുന്ന കാമ്പയിന് ഉദ്ഘാടനം മുന്‍ എം.എല്‍.എ അഡ്വ. കെ.എന്‍.എ. ഖാദര്‍ നിർവഹിച്ചു. സി.കെ.എം. ബാപ്പു ഹാജി അധ്യക്ഷത വഹിച്ചു. ഒ.കെ. കുഞ്ഞിക്കോമു മുഖ്യപ്രഭാഷണം നടത്തി.
കോട്ടക്കല്‍: ഇരിങ്ങല്ലുര് ജി.എം.എല്‍.പി സ്കൂളില്‍ പ്രതിജ്ഞ, പോസ്റ്റര്‍, പ്ലക്കാര്‍ഡ് പ്രദര്‍ശനം, ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തുടങ്ങിയവ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന് അബ്ദുല്‍ അസീസ് പാറപ്പുറത്ത്, പി.ടി.എ പ്രസിഡന്റ് ഫഹദ്, കെ.വി. ഫൈസല്‍, കെ.പി. പാത്തുമ്മു, അബ്ദുറഹൂഫ്, നസ്റീന, വിജിത, അസ്സബാഹ് തുടങ്ങിയവര്‍ സംബന്ധിച്ചു.
കോട്ടക്കൽ: മറ്റത്തൂർ ടി.എസ്.എ.എം.യു.പി സ്കൂൾ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തി. കോട്ടക്കൽ സബ് ഇൻസ്പെക്ടർ ശിവദാസൻ നേതൃത്വം നൽകി. പ്രധാനാധ്യാപകൻ പ്രതാപചന്ദ്രൻ അധ്യക്ഷത വഹിച്ചു.
വേങ്ങര: ചോലക്കുണ്ട് ജി.യു.പി സ്കൂളിൽ ലീഡർ റന്ന മെഹബിൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അജുവ അബുല്ലൈസ് സന്ദേശം കൈമാറി. പി. മെഹബൂബ് നടത്തിയ ലഹരിവിരുദ്ധ ശാസ്ത്ര മാജിക് പ്രദർശനം കൗതുകമായി.
പരപ്പനങ്ങാടി: ബി.ഇ.എം ഹയർ സെക്കൻഡറി സ്കൂളിൽ ചിത്രപ്രദർശനം, സൈക്കിൾ റാലി, പോസ്റ്റർ നിർമാണം തുടങ്ങിയവ നടന്നു. വിമുക്തി ക്ലബ് നേതൃത്വം നൽകി. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നൗഫൽ ഇല്ലിയൻ അധ്യക്ഷത വഹിച്ചു. ആനി ടീച്ചർ സ്വാഗതവും ലിപ്സൻ നന്ദിയും പറഞ്ഞു.
പള്ളിക്കല്‍: പുത്തൂര്‍ പള്ളിക്കല്‍ എ.എം.യു.പി സ്കൂളില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. തേഞ്ഞിപ്പലം എ.എസ്.ഐ വേലായുധന് മുഖ്യപ്രഭാഷണം നടത്തി. പ്രധാനാധ്യാപകന് പി.സി. അഫ്സലിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്തു. അധ്യാപകരായ കെ.കെ. അഹമ്മദുകുട്ടി, എ.സി. വിനോദ്, കെ.ബി. ഷമീറ, എം. ഷാന ഷറിന്, കെ.ടി. സീന, എം. അഭിഷാദ്, എന്‍.കെ. നവാസ് എന്നിവര്‍ നേതൃത്വം നല്കി.
കോട്ടക്കല്‍: ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ജില്ലതല ഉദ്ഘാടനം കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഗരസഭ ചെയര്പേഴ്സന് ബുഷ്റ ഷബീര്‍ നിര്‍വഹിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര് രേണുക അധ്യക്ഷത വഹിച്ചു. ജില്ല നോഡല്‍ ഓഫിസര്‍ ഡോ. മര്‍വ കുഞ്ഞീന്‍, ജനപ്രതിനിധികളായ പാറോളി റംല, എ. സനില, ജില്ല മാസ് മീഡിയ ഓഫിസര്‍ പി. രാജു, പി.എം. മുഹമ്മദ് ഫസല്‍, രാമദാസ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നഷീദ്, പ്രധാനാധ്യാപകന് എം.വി. രാജന്, പ്രഫ. ആര്. മുരുഗവേല്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുൽ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. മനീഷ് ജയിംസ് ക്ലാസെടുത്തു.
കോട്ടക്കല്‍: ഒതുക്കുങ്ങല്‍ ജി.എച്ച്.എസ്.എസ് ജെ.ആര്.സി, ലഹരിവിരുദ്ധ ക്ലബ് എന്നിവ സന്ദേശ റാലിയും പോസ്റ്റര്‍ രചനമത്സരവും നടത്തി. പ്രധാനാധ്യാപിക ഗീതാദേവി ഉദ്ഘാടനം ചെയ്തു. ഒ.എന്‍. സലീന, രവിചന്ദ്രന്‍ പാണക്കാട്ട്, വി. ഷാജി, ടി.എം. ഹനീഫ, ബിന്ദു, പി. ജ്യോതി, സോജിയ എന്നിവര്‍ സംസാരിച്ചു.
കോട്ടക്കല്‍: ഗവ. മാനസികാരോഗ്യ ആശുപത്രിയുടെ സഹകരണത്തോടെ എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്, എന്‍.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനം ആചരിച്ചു. മാനേജര്‍ ബഷീര്‍ എടരിക്കോട് ഉദ്ഘാടനം ചെയ്തു. എ. വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. തൂലിക, ഡോ. ജില്‍ജിത്, ഫത്താഹ്, സജ ഫാത്തിമ, ഷഹ്മ, കെ.പി. അബ്ദുറഹിമാന് എന്നിവര്‍ സംസാരിച്ചു.
കോട്ടക്കല്‍: ലഹരിക്കെതിരെ വിദ്യാർഥി കോടതിയൊരുക്കി പുതുപ്പറമ്പ് ജി.എച്ച്.എസ്.എസ് വിദ്യാര്‍ഥികള്‍. മനുഷ്യസമൂഹത്തിന്റെ അന്തകനായ ലഹരിയെ വിചാരണ ചെയ്ത് മരണംവരെ തൂക്കിലേറ്റുന്ന പ്രതീകാത്മക കോടതിയാണ് ഒരുക്കിയത്. ഗവ. മാനസിക ആരോഗ്യ ആശുപത്രി ഹൈജീന്‍ വിഭാഗം ‘ലഹരി ഉപേക്ഷിക്കാം ജീവിതം ആസ്വാദകരമാക്കാം’ പ്രമേയത്തില്‍ നാടകം അവതരിപ്പിച്ചു. പ്രിന്‍സിപ്പല്‍ കെ. സിദ്ദീഖ്, പ്രധാനാധ്യാപിക സിസി പൈകടയില്‍, പി.ടി.എ പ്രസിഡന്റ് ബഷീര്‍ കൂരിയാടന്‍, സി.പി. മന്‍സൂര്‍, പി. ഹബീബ് മാലിക് എന്നിവര്‍ നേതൃത്വം നല്കി.
വേങ്ങര: ശാന്തിവയൽ അൽഫുർഖാൻ ഇംഗ്ലീഷ് എച്ച്.എസ്.എസ് വിദ്യാർഥികൾ കൊളപ്പുറം ടൗണിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ്സും മൂകാഭിനയവും ശ്രദ്ധേയമായി. തിരൂരങ്ങാടി സി.ഐ ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അയ്യൂബ് അരീക്കാട്ട്, ടി. റനീഷ്, കെ.കെ. അസ്കർ അലി, എ.എം. ഷിജി എന്നിവരും വിദ്യാർഥിനി അൻസിനയും സംസാരിച്ചു. ഗൈഡ്സ് അംഗം ഇസ്വ ഫാത്തിമ പ്രതിജ്ഞ
ചൊല്ലിക്കൊടുത്തു.
വേങ്ങര: വലിയോറ ഈസ്റ്റ് എ.എം.യു.പി സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോധവത്കരണവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ എ.കെ. സോമനാഥൻ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹെൽത്ത് ക്ലബ് കൺവീനർമാരായ എം.എസ്. ഗീത, പി.കെ. ഷാഹിന സംസാരിച്ചു. സ്കൂൾ ഗൈഡ് യൂനിറ്റ് അംഗങ്ങൾ, അധ്യാപകരായ പി. വിജയൻ, എ.കെ. ഷമീർ, കെ.വി. അലി അക്ബർ, ഹരീഷ്, കെ. അമീർ, ടി.പി. നബീൽ, ലീഷ്മ, അഫീഫ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.
വേങ്ങര: വേങ്ങര ഗവ. മോഡൽ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം നാഷനൽ സർവിസ് സ്കീം യൂനിറ്റ് നടത്തിയ റാലി പ്രിൻസിപ്പൽ പി.ബി. രാജൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ. ആരിഫ, ലീഡർമാരായ മുഹമ്മദ് അഫ്സൽ, ഹിഷാം, രേഷ്മ, റിദ എന്നിവർ നേതൃത്വം നൽകി.
വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എൻ.സി.സി, എൻ.എസ്.എസ്, ആന്റി നാർകോട്ടിക് സെൽ, നശമുക്തി അഭിയാൻ സംയുക്തമായി ലഹരിവിരുദ്ധദിനം ആചരിച്ചു. ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
വേങ്ങര പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ എം. മുഹമ്മദ് ഹനീഫ, പ്രിൻസിപ്പൽ അബ്ദുൽ ബാരി, ടി. ഫൈസൽ, ഡോ. രമിഷ്, ഹിഷാം ഹംസ തുടങ്ങിയവർ പങ്കെടുത്തു.
ചേലേമ്പ്ര: ചേലേമ്പ്ര നാരായണൻ നായർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് മെഗാ റാലിയും പ്ലക്കാർഡ് നിർമാണവും ലഹരിവിരുദ്ധ വൃക്ഷവും സംഘടിപ്പിച്ചു. എൻ.സി.സി, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, എൻ.എസ്.എസ് യൂനിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ പി. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ആർ.പി. ബിന്ദു, അധ്യാപകരായ ശ്വേത അരവിന്ദ്, ബൈജീവ്, ജിതേഷ്, ഇസ്മായിൽ, എം.എ. പ്രിയ, രഗിഷ, നാജിയ, കവിത, ജെസി ജോൺ എന്നിവർ നേതൃത്വം നൽകി.
തിരൂരങ്ങാടി: തൃക്കുളം ഗവ. ഹൈസ്കൂളിൽ വിമുക്തി എന്ന പേരിൽ ദേശീയ മനുഷ്യാവകാശ സംഘടന എൻ.എഫ്.പി.ആറിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ പ്രതിജ്ഞയെടുത്തു. തിരൂരങ്ങാടി സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപിക ബീനാറാണി അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി: ഒളകര ജി.എൽ.പി സ്കൂളിൽ ബോധവത്കരണം, റാലി, പോസ്റ്റർ പ്രചാരണം തുടങ്ങിയവ സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ കെ. ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ടി. നബീൽ, എ.പി. സനിത, റഹ്മത്ത് പുകയൂർ, പി. വിജിന, എം. രാഗിന എന്നിവർ സംബന്ധിച്ചു.
തിരൂരങ്ങാടി: എക്സൈസ് വകുപ്പും ജില്ലാ ലീഗൽ സർവിസസ് അതോറിറ്റിയും തിരൂരങ്ങാടി ലീഗൽ സർവിസസ് കമ്മിറ്റിയും വലിയപറമ്പ് മലബാർ സെൻട്രൽ സ്കൂളും സംയുക്തമായി ബോധവത്കരണം സംഘടിപ്പിച്ചു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ സാബിർ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. സിവിൽ എക്സൈസ് ഓഫിസർ പി. രോഹിണി കൃഷ്ണൻ ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. ജംഷീർ നഹ അധ്യക്ഷത വഹിച്ചു.
തിരൂരങ്ങാടി: പന്താരങ്ങാടി എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ പതിനാറുങ്ങൽ അങ്ങാടിയിൽ റാലി സംഘടിപ്പിച്ചു. പൊതുജനങ്ങളും പൂർവ വിദ്യാർഥികളും കൈയൊപ്പ് ചാർത്തി. തിരൂരങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ എ. സുബിത ഉദ്ഘാടനം ചെയ്തു.
തിരൂരങ്ങാടി: ലഹരിക്കെതിരെ ആയിരം മുദ്രാവാക്യങ്ങളുമായി ലഹരിവിരുദ്ധ ദിന സന്ദേശം കൈമാറി പുകയൂർ ജി.എൽ.പി സ്കൂൾ. പ്രധാനാധ്യാപിക പി. ഷീജ സന്ദേശം കൈമാറി. അധ്യാപകരായ കെ. റജില, സി. ശാരി, ഇ. രാധിക, കെ. സുഷിത എന്നിവർ നേതൃത്വം നൽകി.
വേങ്ങര: ഇരുമ്പുചോല എ.യു.പി സ്കൂളിൽ സംഘടിപ്പിച്ച കൊളാഷ് മത്സരം കെ.എം.എ. ഹമീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസംബ്ലിയിൽ എ. സുഹ്റ ടീച്ചർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സി. നജീബ്, കെ.ടി. മുസ്തഫ, വി. മുനീർ, ടി.പി. അബ്ദുൽ ഹഖ്, ഹൈഫ അമീർ, നൂർജഹാൻ, കെ. അഷ്റഫ്, സി. അർഷാദ് എന്നിവർ നേതൃത്വം നൽകി.
വേങ്ങര: തെന്നല കുണ്ടിൽപറമ്പ എ.എം.എൽ.പി സ്കൂളിലെ വിദ്യാർഥികൾ സ്കൂളിന് ചുറ്റും ലഹരിവിരുദ്ധ മതിൽ തീർത്തു. അറക്കൽ അങ്ങാടിയിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.കെ. ജലീൽ മാസ്റ്റർ ബോധവത്കരണ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ബ്ലസീന അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി കൺവീനർ ഗംഗ നന്ദി
പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.