തൃശൂർ: കോട്ടക്കൽ ആര്യവൈദ്യശാലയുടെ 60 ാമത് ആയുർവേദ സെമിനാർ (എ.എസ്.കെ@60) തൃശൂരിൽ കേരള ആരോഗ്യസർവകലാശാല വൈസ്ചാൻസലർ പ്രഫ. മോഹനൻ കുന്നുമ്മൽ ഉദ്ഘാടനം ചെയ്തു. ‘ക്ലിനിക്കൽ പ്രാക്ടീസ് ഓഫ് ഡെർമറ്റോളജി’ വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ അധ്യക്ഷത വഹിച്ചു. തൃശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ ഡെർമറ്റോളജി വിഭാഗം മേധാവി ഡോ. എസ്. ക്രൈറ്റൻ മുഖ്യപ്രഭാഷണം നടത്തി. ശരിയായ രോഗനിർണയം മറ്റ് ചികിത്സക്രമത്തിലെന്നപോലെ ത്വഗ്രോഗചികിത്സയിലും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഡോ. പി.എം. മധു (അസി. പ്രഫസർ, ഗവ. ആയുർവേദ കോളജ്, കണ്ണൂർ) സംസാരിച്ചു. ഡോ. കെ. മഹേഷ് (സീനിയർ മെഡിക്കൽ ഓഫിസർ, ക്ലിനിക്കൽ റിസർച് വിഭാഗം, ആര്യവൈദ്യശാല, കോട്ടക്കൽ) പ്രബന്ധം അവതരിപ്പിച്ചു. ഡോ. സി.എം. ശ്രീകൃഷ്ണൻ (റിട്ട. പ്രഫസർ, വി.പി.എസ്.വി ആയുർവേദ കോളജ്, കോട്ടക്കൽ) മോഡറേറ്ററായി.
‘സഫലമീ വൈദ്യജീവിതം’ (ഡോ. എം.ആർ. വാസുദേവൻ നമ്പൂതിരി), ‘ഇൻസുലിൻ പ്രതിരോധം -ഒരു ആയുർവേദ സമീപനം’ (ഡോ. ജി. ശ്രീജിത്ത്), ‘ഇൻസുലിൻ റെസിസ്റ്റൻസ് ആൻഡ് ആയുർവേദിക് അപ്രോച്ച്’ (ഡോ. പ്രവീൺ ബാലകൃഷ്ണൻ) പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ആരോഗ്യസർവകലാശാല രജിസ്ട്രാർ ഡോ. എ.കെ. മനോജ് കുമാർ, തൃശൂർ ജില്ല മെഡിക്കൽ ഓഫിസർ ഡോ. സലജകുമാരി എന്നിവർ സംബന്ധിച്ചു. വൈദ്യരത്നം പി.എസ്. വാരിയർ അഖിലേന്ത്യ ആയുർവേദ പ്രബന്ധമത്സര അവാർഡ്, ആര്യവൈദ്യൻ പി. മാധവവാര്യർ ഗോൾഡ് മെഡൽ, ആര്യവൈദ്യൻ എസ്. വാരിയർ എൻഡോവ്മെന്റ്, ആര്യവൈദ്യൻ എൻ.വി.കെ. വാരിയർ- ആര്യവൈദ്യൻ മാധവിക്കുട്ടി എൻഡോവ്മെന്റ്, മാലതി, എം.കെ. ദേവിദാസ് വാരിയർ എന്നിവരുടെ പേരിൽ നൽകുന്ന ജ്ഞാനജ്യോതി അവാർഡ് എന്നിവയും ക്വിസ് മത്സരവിജയികൾക്കുള്ള സമ്മാനങ്ങളും ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയർ വിതരണം ചെയ്തു. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. ജി.സി. ഗോപാലപിള്ള സ്വാഗതവും തൃശൂർ ബ്രാഞ്ച് മാനേജറും ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. കെ.വി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.