കോട്ടക്കല്‍: ബുള്ളറ്റ് മോഷണവുമായി ബന്ധപ്പെട്ട് കോട്ടക്കലില്‍ വ്യത്യസ്ത കേസില്‍ മൂന്ന് പേര്‍ അറസ്റ്റിൽ. തിരൂര്‍ കൂട്ടായി സ്വദേശികളായ കോയസാൻറകത്ത് മുഹമ്മദ് റാഫി (28), മുല്ലപ്പള്ളി ഷൗക്കത്ത് (26), മറ്റൊരു കേസില്‍ തിരൂര്‍ പുല്ലൂര്‍ സ്വദേശിയായ ആലുക്കല്‍ ജുനൈദുമാണ് (25) പിടിയിലായത്. ബുധനാഴ്ച കോട്ടക്കലില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ മോഷണം പോയ ബുള്ളറ്റ് കണ്ടെത്തിയിരുന്നു. ഈ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് റാഫിയും ഷൗക്കത്തും അറസ്റ്റിലായത്. വാഹനം ഓടിച്ചിരുന്ന റാഫിയെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിെൻറ ചുരുളഴിഞ്ഞത്. ഷൗക്കത്തില്‍നിന്ന് വാടകക്ക് ബുള്ളറ്റ് എടുത്തതാണെന്നാണ് ഇയാള്‍ നല്‍കിയ മൊഴി. തുടരന്വേഷണത്തിലാണ് ഷൗക്കത്തും പിടിയിലായത്. ഇയാള്‍ക്ക് വാഹനം കൈമാറിയയാളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി കോട്ടക്കല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ഒ. പ്രദീപ്, എസ്.ഐ റിയാസ് ചാക്കീരി എന്നിവര്‍ പറഞ്ഞു.
തിരൂരില്‍നിന്നും കോട്ടക്കലില്‍നിന്നും മോഷണം പോയ ബുള്ളറ്റുകള്‍ കണ്ടെടുത്ത കേസിലാണ് ജുനൈദിെൻറ അറസ്റ്റ്. ദേശീയപാത നവീകരണത്തിനിടെ കുര്‍ബാനിയില്‍നിന്നുമാണ് ബുള്ളറ്റ് മോഷണംപോയത്. പിടികൂടിയ ജുനൈദില്‍നിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ മോഷണംപോയതും പുതിയ ബുള്ളറ്റുമടക്കം രണ്ടെണ്ണം കണ്ടെടുത്തത്. ലഹരിമരുന്നുകള്‍ ഉപയോഗിക്കുന്ന പ്രതികള്‍ പണം കണ്ടെത്താനായാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് പൊലീസ് നല്‍കുന്ന സൂചന.
വിലകൂടിയ ബൈക്കുകള്‍ നിമിഷ നേരംകൊണ്ട് പൂട്ടുപൊളിച്ച് മോഷ്ടിക്കാന്‍ പരിശീലനം സിദ്ധിച്ചവരാണ് പ്രതികളെന്നും മുമ്പും മോഷണകേസുകളില്‍ പ്രതികളായവരാണിവരെന്നും പൊലീസ് അറിയിച്ചു.എസ്.ഐ കെ. സുരേന്ദ്രന്‍, എ.എസ്.ഐ രജീന്ദ്രന്‍, സി.പി.ഒമാരായ സെബാസ്റ്റ്യന്‍ വര്‍ഗീസ്, സുരാജ്, അന്‍വര്‍ സാദത്ത്, പി. സുജിത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.