കോട്ടക്കൽ: നിയന്ത്രണം നഷ്ടപ്പെട്ട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് 32 പേർക്ക് പരിക്കേറ്റു. തിരൂർ കോട്ടക്കൽ പാതയിൽ എടരിക്കോടിന് സമീപം ക്ലാരി മൂച്ചിക്കലിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് അപകടം. പൊന്നാനി സ്വദേശി ഉമ്മർ ഫാറൂഖ് തിരുനാവായ സ്വദേശികളായ സഞ്ജീവ് (52), അനന്യ (12), കുറ്റിപ്പാലയിലെ അലി (44), മനോജ് കുമാർ (40), ഷഫീഖ്(32), ആലിൻചുവട് സ്വദേശി നസീമുദ്ദീൻ (46), തഹസിൻ (31), എടരിക്കോട് അഭിരാമി (13), മലപ്പുറം റിസ് വാന (33), ഉത്തർപ്രദേശ് സ്വദേശി പർവേശ് അലി (19), മുഹമ്മദ് ഇബ്രാഹിം, ഒതുക്കുങ്ങൽ അബ്ദുൽ റഷീദ് (42), തിരൂർ ആയിഷ (24), ചെനക്കൽ നഫാന (എട്ട്), വെന്നിയൂർ സലീന (39), സഫിയ താനാളൂർ (38), ഷാജിത കോഴിക്കോട് (38), ആയിഷ ഇഫ്സ (അഞ്ച്), ഫസീല (24), താനാളൂർ ഖയറുന്നീസ (40), ആലിൻചുവട് നൗഫൽ (42), തിരൂർ മുസ്തഫ(50), ബി.പി അങ്ങാടി ഫിദ ഗഫൂർ (11), പൊന്മള ഷഫീഖ് (30), ചാവക്കാട് രഫ്ന (14), നൗഷിബ (26), കോട്ടക്കൽ മുഹമ്മദ് സാഹിർ (33), ബി.പി അങ്ങാടി റംല (43), എടരിക്കോട് സിന്ധു (43), ഹുസൈൻ (40), സഫ്ന (ആറ്) എന്നിവരെ നിസാര പരിക്കുകളോടെ കോട്ടക്കൽ അൽമാസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും നില ഗുരുതരമല്ല. തിരൂരിൽനിന്നും മഞ്ചേരിയിലേക്കും എതിർദിശയിലേക്കും പോകുകയായിരുന്ന ബസുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. സമീപത്ത് നിർത്തിയിട്ട കാറിലിടിച്ച് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് നിഗമനം. തിരൂർ ഭാഗത്ത് നിന്നുമെത്തിയ മറ്റൊരുകാറും അപകടത്തിൽപെട്ട ബസിന് പിറകിലിടിച്ച് കേടുപാടുകൾ സംഭവിച്ചു.
അപകടത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം മണിക്കൂറോളം തടസ്സപ്പെട്ടു. തിരൂർ ഭാഗത്തേക്കുള്ള ബസുകൾ കുറുകത്താണി വഴിയും മറ്റു വാഹനങ്ങൾ വൈലത്തൂർ കോഴിച്ചെന വഴിയും തിരിച്ചുവിട്ടു. ശേഷം ക്രെയിനിന്റെ സഹായത്തോടെ ബസുകൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കോട്ടക്കൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കഴിഞ്ഞദിവസം മമ്മാലിപ്പടിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് ഒമ്പത് യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.