കോട്ടക്കൽ: വ്യക്തിപരമായ കാരണങ്ങളാൽ എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് നാസർ എടരിക്കോട് സ്ഥാനം രാജിവെച്ചതോടെ പ്രസിഡൻറ് സ്ഥാനത്തിന് മുസ്ലിംലീഗിൽ വടംവലി. മുതിർന്ന നേതാവ് ജലീൽ മണമ്മലിനാണ് സാധ്യതയെങ്കിലും യുവജന വിഭാഗം ഫസലുദ്ദീൻ തയ്യിലിനെയാണ് മുന്നോട്ടു വെക്കുന്നത്. യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ സി.പി.എമ്മിന് ഒരു സീറ്റ് മാത്രമാണുള്ളത്. ആകെയുള്ള 16 സീറ്റിൽ 10 ലീഗിനും അഞ്ച് കോൺഗ്രസിനുമാണ്. മുസ്ലിം ലീഗിലെ വിഭാഗീയതയാണ് നിലവിലെ പ്രസിഡൻറ് സ്ഥാനമൊഴിയാൻ കാരണമെന്നാണ് സൂചന. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാലാണ് നാസർ സ്ഥാനമൊഴിഞ്ഞതെന്ന് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബഷീർ പൂവഞ്ചേരി പറഞ്ഞു.
പ്രസിഡൻറ് സ്ഥാനത്തേക്ക് നിലവിലെ പഞ്ചായത്ത് അംഗം ജലീൽ മണമ്മലിനാണ് കൂടുതൽ സാധ്യത. പാർട്ടി നയപ്രകാരം അവസാന അവസരം ആയതിനാൽ പ്രഥമ പരിഗണനയും ഇദ്ദേഹത്തിനാണ്. കഴിഞ്ഞ തവണ ഇദ്ദേഹത്തിെൻറ ഭാര്യ ഷൈബ മണമ്മലായിരുന്നു പ്രസിഡൻറ്. യുവ നേതൃത്വം ആവശ്യപ്പെടുന്നത് സ്ഥിരംസമിതി അധ്യക്ഷനായ ഫസലുദ്ദീൻ തയ്യിലിനെയാണ്. ഇതിനിെട പ്രാദേശിക നേതാക്കൾ സ്വന്തം വാർഡംഗങ്ങൾക്കായി മുന്നോട്ട് വന്നത് ലീഗിനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. വൈസ് പ്രസിഡൻറ് ആബിദ തൈക്കാടനാണ് നിലവിൽ പ്രസിഡൻറിെൻറ ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.