കോട്ടക്കൽ: 88 സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റുകൾ അണിനിരന്ന പാസിങ് ഔട്ട് പരേഡ് ആവേശം തീർത്തു. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസും എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസും സംയുക്തമായി നടത്തിയ പ്രഥമ പാസിങ് ഔട്ട് പരേഡിൽ മലപ്പുറം ഡിവൈ.എസ്.പി പി. അബ്ദുൽ ബഷീർ സല്യൂട്ട് സ്വീകരിച്ചു. രാജാസ് മൈതാനത്ത് നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ ബുഷ്റ ഷബീർ, ഇൻസ്പെക്ടർ അശ്വിത് എസ്. കാരാന്മയിൽ, പ്രിൻസിപ്പൽ പി.ആർ. സുജാത, പ്രധാനധ്യാപകരായ എം.വി. രാജൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് സാജിദ് മങ്ങാട്ടിൽ, യൂസഫ് എടക്കണ്ടൻ, അബ്ദുൽ മജീദ്, നസീമ ഗഫൂർ എന്നിവർ പങ്കെടുത്തു. ഷിബ സെയ്ൻ, സി. ദുർഗ എന്നിവരാണ് പരേഡ് നയിച്ചത്. കമ്യൂണിറ്റി പൊലീസ് ഓഫിസർമാരായ ടി.വി. സജിൽ കുമാർ, ബാബു ഷിഹാബ്, സൂര്യ രവി, വി. അനിത എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് ചിട്ടയായ പരിശീലനം നൽകിയ സി.പി.ഒ പി. ഷബീർ, ദീപ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.