ജോ ജോസഫിനെതിരെ വ്യാജ വിഡിയോ: പ്രതി മുസ്ലിം ലീഗുകാരനെന്ന് സി.പി.എം, അടിസ്ഥാനരഹിതമെന്ന് ലീഗ്

കോട്ടക്കൽ: തൃക്കാക്കരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രസിദ്ധപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതിക്കെതിരെ ആരോപണ പ്രത്യാരോപണവുമായി സി.പി.എമ്മും മുസ്ലിം ലീഗും. അറസ്റ്റിലായ കോട്ടക്കല്‍ ഇന്ത്യനൂർ സ്വദേശി അബ്ദുൽ ലത്തീഫ് സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനാണെന്ന് സി.പി.എം ആരോപിക്കുമ്പോള്‍ പാര്‍ട്ടിയുമായി ഒരുബന്ധമില്ലെന്നാണ് മുസ്ലിം ലീഗിന്‍റെ വിശദീകരണം.

പ്രതി അബ്ദുൽ ലത്തീഫിന് ലീഗുമായി ഒരുബന്ധവുമില്ലെന്നും മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും കോട്ടക്കല്‍ നഗരസഭ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സാജിത് മങ്ങാട്ടില്‍ പറഞ്ഞു.

പ്രതിയുടെ ഫേസ്ബുക്ക് പേജുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചാണ് സി.പി.എം ലീഗിനെ വെല്ലുവിളിക്കുന്നത്. കോട്ടക്കൽ മണ്ഡലം എം.എൽ.എയുടെയും തൃക്കാക്കരയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെയും ചിത്രങ്ങളാണ് പ്രതിയുടെ പേജിൽ അപ്ലോഡ് ചെയ്തിട്ടുള്ളത്. ഇന്ത്യനൂര്‍ മേഖലയിലെ ലീഗിന്‍റെ സജീവ പ്രവര്‍ത്തകനായിരുന്ന ലത്തീഫ് ലീഗ് സൈബര്‍ പോരാളിയാണെന്നാണ് സി.പി.എം എല്‍.സി സെക്രട്ടറി ടി.പി. ഷമീം പറയുന്നത്. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ലീഗ് പറയുമ്പോഴും തെളിവുകൾ നിരത്തിയുള്ള സി.പി.എമ്മിന്‍റെ മറുപടി നേതൃത്വത്തെ വെട്ടിലാക്കുന്നു.

Tags:    
News Summary - Fake video against Joe Joseph

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.