കോട്ടക്കൽ: ദേശീയപാത ചങ്കുവെട്ടിക്ക് സമീപം പാലത്തറയിൽ പ്രവർത്തിക്കുന്ന വർക്ക്ഷോപ്പിൽ വൻ അഗ്നിബാധ. അറ്റകുറ്റപ്പണികൾക്കായി എത്തിച്ച നാലു കാറുകൾ പൂർണമായും കത്തി നശിച്ചു.
ലക്ഷങ്ങളുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. തീ പടർന്നതോടെ സമീപ ഭാഗത്ത് താമസിക്കുന്നവർ അറിഞ്ഞാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്. മറ്റു വാഹനങ്ങളിലേക്ക് തീ പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. തിരൂർ, മലപ്പുറം ഭാഗത്തുനിന്നുള്ള അഗ്നിശമന സേന എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.