കോട്ടക്കൽ: ആയുർവേദ വിധിക്കനുസരിച്ച് വിഭവങ്ങൾ തയാറാക്കി കോട്ടക്കൽ വൈദ്യരത്നം പി.എസ്. വാരിയർ ആയുർവേദ കോളജിൽ ഒരുക്കിയ ഭക്ഷ്യമേള ശ്രദ്ധേയമായി. ഏഴാം ദേശീയ ആയുർവേദ ദിനാഘോഷങ്ങളുടെ ഭാഗമായി, സ്വസ്ഥവൃത്തം വിഭാഗത്തിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് ഗ്രൂപ് മത്സരാടിസ്ഥാനത്തിൽ ഭക്ഷ്യമേള ഒരുക്കിയത്. ഏഴ് ടീമുകളിലെ മത്സരാർഥികൾ ചേർന്ന് പാനകം, മോദകം, ഖാണ്ഡവം, പായസം, രസാള എന്നീ ആയുർവേദ കല്പനകളിൽ ഉൾപ്പെടുന്ന 35ഓളം ഭക്ഷ്യവിഭവങ്ങളാണ് തയാറാക്കിയത്. ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ ഉദ്ഘാടനം ചെയ്തു. ആയുർവേദ പഠനഗവേഷണ സൊസൈറ്റി സി.ഇ.ഒ ടി. ഭാസ്കരന് വിഭവങ്ങൾ സമ്മാനിച്ചായിരുന്നു ഉദ്ഘാടനം. പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ, ഡോ. എം.സി. ശോഭന സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.