കോട്ടക്കൽ: വർഷങ്ങളായി തരിശിട്ട പാടത്ത് തണ്ണിമത്തൻ കൃഷിയിറക്കി വിജയഗാഥ രചിച്ച് ബിരുദധാരികൾ. കോട്ടക്കൽ കോട്ടക്കുളം വാർഡിലെ രണ്ടേക്കറോളം ഭൂമിയിലാണ് കെ. അനീസും കെ. ജിതേഷും കാർഷിക പ്രവൃത്തിയിലൂടെ പുതുമാതൃക തീർത്തത്. സ്വന്തമായി കൃഷിയൊരുക്കണമെന്നും കാർഷിക പ്രവൃത്തികളുമായി മുന്നോട്ട് പോകണമെന്നുമുള്ള ആഗ്രഹത്തിനായി കാത്തിരുന്നത് വർഷങ്ങൾ.
യുവ കർഷകരുടെ ആഗ്രഹമറിഞ്ഞ അരീചാലിൽ ഗോപാലകൃഷ്ണൻ തെൻറ ഭൂമി കൃഷിക്കായി വിട്ടുകൊടുത്തു.ഇതോടെ തരിശായി കിടന്ന ഭൂമിയിൽ നാലര ലക്ഷം രൂപ ചെലവിൽ കൃഷി തുടങ്ങുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച കാർഷിക പ്രവൃത്തികൾക്ക് പ്രത്യേകതകൾ ഏറെയാണ്. കർഷകനായ ബഷീറിെൻറയും കോട്ടക്കൽ മുൻ കൃഷി ഓഫിസർ അരുണിെൻറയും സഹായത്തോടെയും പ്രോത്സാഹനത്തോടെയും ആരംഭിച്ച കൃഷി വിജയിച്ചുകഴിഞ്ഞു.
കുഴൽക്കിണറിൽ നിന്നാണ് കൃഷിക്കാവശ്യമായുള്ള വെള്ളം എടുക്കുന്നത്. ഇഞ്ചി, പപ്പായ കൃഷി തുടങ്ങാനാണ് അടുത്ത തീരുമാനം. കൃഷിക്ക് സഹായികളുടെ ആവശ്യമില്ലയെന്നതാണ് മറ്റൊരു പ്രത്യേകത. കോട്ടക്കൽ കൃഷി ഓഫിസർ ഇൻ ചാർജ് ശ്രുതി പ്രകാശ്, മുൻ കൗൺസിലർ മങ്ങാടൻ അബ്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു വിളവെടുപ്പ് ഉത്സവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.