കോട്ടക്കൽ: ക്രിസ്മസിനോട് അനുബന്ധിച്ചു ജില്ല ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധനകൾ ഉൗർജിതമാക്കി. ബേക്കറി നിർമാണശാലകൾ, ഹോട്ടലുകൾ, തട്ടുകടകൾ എന്നിവ കേന്ദ്രികരിച്ചായിരുന്നു പരിശോധന.
കോട്ടക്കൽ, ഒതുക്കുങ്ങൾ, പുത്തൂർ എന്നീ സ്ഥലങ്ങളിൽ രാത്രികാല പരിശോധനയാണ് നടന്നത്. നിയമലംഘനങ്ങൾ കണ്ടെത്തിയ ആറ് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്ക് അയച്ചു.
നിയമലംഘനങ്ങൾ പരിഹരിക്കാത്ത പക്ഷം സ്ഥാപനങ്ങൾക്കെതിരെ നിയമപരമായ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വേങ്ങര ഭക്ഷ്യസുരക്ഷ ഓഫിസർ ഡോ. അരുൺ കുമാർ, തിരൂർ ഭക്ഷ്യസുരക്ഷ ഓഫിസർ അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി. ജില്ലയിൽ കഴിഞ്ഞ ഒരു ആഴ്ചയായി ഭക്ഷ്യ സുരക്ഷ വകുപ്പിെൻറ ക്രിസ്മസ് ന്യൂ ഇയർ സ്ക്വാഡ് പ്രവർത്തിച്ചു വരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.