കോട്ടക്കൽ: നൂറിന്റെ നിറവിൽ നിൽക്കുന്ന കോട്ടക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയുടെ ആഘോഷ പരപാടികളിൽ സമർപ്പണവുമായി ജീവനക്കാരും. ഒരുവർഷം നീളുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ 100 ജീവനക്കാർ അവതരിപ്പിച്ച നൃത്താവിഷ്കാരം ഹൃദ്യമായി.
കോട്ടക്കൽ മുരളി അണിയിച്ചൊരുക്കിയ പത്തു മിനിറ്റ് ദൈർഘ്യമുള്ള കലാരൂപത്തിന്റെ പശ്ചാത്തല സംഗീതത്തിനനുസരിച്ച് ധർമാശുപത്രിയിലെ വനിത, പുരുഷ ജീവനക്കാരാണ് ചുവടുകൾ വെച്ച് ആസ്വാദകരെ വിരുന്നൂട്ടിയത്. 50 വനിതകളും ചിരാതുകൾ തെളിയിച്ചാണ് അരങ്ങിലെത്തിയത്.
സുമേഷ് നൂപുര, സതീഷ് കുന്നത്ത് എന്നിവരായിരുന്നു നൃത്തസംവിധായകർ. സൂപ്രണ്ട് ഡോ. കെ. ലേഖ, സീനിയർ മാനേജർ പി.പി. രാജൻ എന്നിവരാണ് അണിയറ ശിൽപികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.