കോട്ടക്കൽ: ആരോഗ്യമുള്ള ജീവിതശൈലിയെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാൻ അവർ ഓടി ചരിത്രം കുറിച്ചു. ആയുർവേദ നഗരിയെ ആവേശത്തിലാഴ്ത്തി നടന്ന പ്രഥമ ഫാസ് ഹോൽഡിങ്സ് കോട്ടക്കൽ മാരത്തണിൽ പങ്കെടുത്തത് ആൺ-പെൺ വിഭാഗങ്ങളിലായി ആയിരത്തോളം പേർ. കോട്ടക്കൽ റണ്ണേഴ്സ് ക്ലബ് ആയിരുന്നു സംഘാടകർ. പത്തു കിലോമീറ്റർ വിഭാഗം ഫ്ലാഗ് ഓഫ് കോട്ടക്കൽ നഗരസഭ അധ്യക്ഷ ഡോ. ഹനീഷയും അഞ്ചു കിലോമീറ്റർ വിഭാഗം ഫ്ലാഗ് ഓഫ് വടകര ആർ.ഡി.ഒയുമായ അൻവർ സാദത്തും നിർവഹിച്ചു.
കോട്ടക്കൽ സർക്കിൾ ഇൻസ്പെക്ടർ അശ്വിത് കാരന്മയിൽ മുഖ്യാതിഥിയായി. പത്തുകിലോമീറ്റർ പുരുഷ വിഭാഗത്തിൽ മുഹമ്മദ് അംനാസ്, ആസിഫ് അലി, ആദിൽ ആയിഷ എന്നിവരും വനിത വിഭാഗത്തിൽ അനുശ്രീ, സെറീന സാദിഖ്, ഉഷ എന്നിവർ യഥാക്രമം മൂന്ന് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തു. അഞ്ചുകിലോമീറ്റർ പുരുഷ വിഭാഗത്തിൽ അബ്ദുൽ സമദ്, സിദ്ധാർഥ്, മുഹമ്മദ് ജുനൈദ് എന്നിവരും വനിത വിഭാഗത്തിൽ പി. സുബൈദ, അഫ്ലി പറവത്ത്, ഐമ സറ എന്നിവരും ആദ്യ മൂന്നു സ്ഥാനങ്ങളിലും ഫിനിഷ് ചെയ്തു.
സമാപന ചടങ്ങിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ, കോട്ടക്കൽ സബ് ഇൻസ്പെക്ടർ വിമൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.