കോട്ടക്കൽ: നഗരസഭ അധ്യക്ഷ സ്ഥാനങ്ങൾക്കെതിരെ ഒരുവിഭാഗം രംഗത്ത്. മലപ്പുറം ജില്ല മുസ്ലിം ലീഗ് നേതൃത്വം കഴിഞ്ഞ ദിവസമാണ് ചെയർപേഴ്സനായി ബുഷ്റ ഷബീറിനേയും ഉപാധ്യക്ഷനായി പി.പി. ഉമ്മറിനേയും പ്രഖ്യാപിച്ചത്.
എന്നാൽ, പ്രവർത്തക സമിതിയും ഭാരവാഹികളുടേയും യോഗം ചേരാതെയാണ് പ്രഖ്യാപനം നടത്തിയതെന്നാണ് ആരോപണം. വിഷയത്തിൽ ഞായറാഴ്ച രാവിലെ ചേർന്ന മുനിസിപ്പൽ ലീഗ് ഭാരവാഹികളുടെ യോഗത്തിൽ രൂക്ഷമായ വാക്കേറ്റമാണ് നടന്നത്. തുടർന്ന് രാത്രി ഏഴരയോടെ അടിയന്തര കൗൺസിൽ ചേരുകയായിരുന്നു.
പുതിയ സ്ഥാനത്തെത്തിയവരെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കൗൺസിലിലെ ഭൂരിഭാഗം പേരും. കഴിഞ്ഞ ഭരണസമിതിയിലെ ഒരു വിഭാഗത്തെ പൂർണമായും ഒഴിവാക്കിയെന്ന ആരോപണവും ശക്തമാണ്. സ്ഥാനാർഥിത്വത്തിലും തഴഞ്ഞതായും കമ്മറ്റിയിൽ തീരുമാനിക്കാതെയാണ് ലീഗ് നേതൃത്വത്തിന് പാനൽ നൽകിയതെന്നുമാണ് ആക്ഷേപം. വിഷയത്തിൽ ജില്ല നേതൃത്വം ഇടപെടണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.