കോട്ടക്കൽ: ഭിന്നശേഷിക്കാരനായ മകനൊപ്പം ഇനിയും തെരുവിലലയാൻ വയ്യ. സ്വന്തമായി ഭൂമിയുണ്ട്. സുമനസ്സുകൾ വീടുവെച്ച് തന്നാൽ ഞങ്ങൾക്ക് രണ്ടുപേർക്കും അവിടെ കഴിയാം. പറയുന്നത് നാട്ടുകാരുടെ കാരുണ്യത്തിൽ കോട്ടക്കലിൽ കഴിയുന്ന അരീക്കോട് വെറ്റിലപ്പാറ കുന്നേലടത്തിൽ കുഞ്ഞിപ്പാത്തുമ്മയും (70) മകൻ ഷാജിയും (35). വയോധികയായ മാതാവും ഭിന്നശേഷിക്കാരനായ മകനും ആമപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തോട് ചേർന്ന മുറിയിലാണ് നാളുകൾ തള്ളിനീക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് മരിച്ചതോടെ കുഞ്ഞിപ്പാത്തുമ്മ മകനെയും കൂട്ടി നാടുവിടുകയായിരുന്നു. ഇതിനിടയിൽ ഏർവാടി, മമ്പുറം, കൊടിഞ്ഞി, ചങ്കുവെട്ടി, ആലിൻചുവട് ഭാഗങ്ങളിലായി താമസം. വാർധക്യസഹജമായ രോഗങ്ങളാൽ പ്രയാസപ്പെടുകയാണിപ്പോൾ.
മകെൻറ ഇരുകണ്ണിനും കാഴ്ചയില്ല. പെൻഷനോ മറ്റു ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. അരീക്കോട് സ്വന്തമായുള്ള ഭൂമിയിൽ ആരെങ്കിലും വീട് നിർമിച്ചു നൽകാൻ തയാറാവുമെന്ന പ്രതീക്ഷയിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.