കോട്ടക്കൽ: കല്ല് കൊണ്ടുപോകുകയായിരുന്ന മിനി ലോറി മതിൽ തകർത്ത് താഴ്ചയിലേക്ക് കൂപ്പുകുത്തി. ലോറി ഡ്രൈവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. എടരിക്കോട് വൈലിക്കുളമ്പ് റോഡിൽ വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം.
നിർമാണം നടക്കുന്ന വീട്ടിലേക്ക് കല്ലുമായി എത്തിയതായിരുന്നു ലോറി. താഴ്ചയുള്ള റോഡിലൂടെ ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സമീപത്തുള്ള കുളമ്പിൽ മുഹമ്മദിന്റെ വീടിന്റെ മതിൽ തകർത്ത് താഴ്ചയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ അരീക്കോട് സ്വദേശി ജംഷീർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇയാൾ പുറത്തേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ലോറിയുടെ മുൻവശം പൂർണമായും തകർന്നു.
കുടിവെള്ള പദ്ധതിക്കായി റോഡ് പൊളിച്ചത് ദിവസവും അപകടങ്ങൾക്ക് വഴിവെക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി. നടന്നുപോകാൻ പോലും കഴിയാത്ത സ്ഥിതിയാണ്. റോഡിന്റെ അറ്റകുറ്റപ്പണികൾ പെട്ടെന്ന് തീർത്ത് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.