കോട്ടക്കൽ: കുപ്രസിദ്ധ മോഷ്ടാവ് ഓള്‍റൗണ്ടര്‍ ബഷീര്‍ കോട്ടക്കൽ പൊലീസിെൻറ പിടിയിൽ. നിലമ്പൂർ മുണ്ടപ്പെട്ടി സ്വദേശി കളത്തിങ്ങൽ അബ്ദുൽ ബഷീര്‍ (41) എടരിക്കോട് അരീക്കലിൽ താമസിച്ച് മോഷണം നടത്തിവരവെയാണ് അറസ്റ്റിലായത്. ജില്ലയിലെ വിവിധ സ്റ്റേഷന് പരിധികളിലായി അമ്പതോളം ഭവനഭേദന-മോഷണക്കേസുകളിൽ പ്രതിയായ ഇയാൾ നേരേത്ത നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നേരേത്ത കോട്ടക്കലില്‍ പിടിയിലായ മോഷ്ടാവിൽനിന്ന് ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.
ഇരുവരും ഒരുമിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പിടിയിലായതോടെ ജില്ലയിൽ സമീപകാലത്ത് നടന്ന ഒട്ടനവധി മോഷണക്കേസുകൾ തെളിഞ്ഞതായി ഇന്‍സ്പെക്ടര്‍ എം. സുജിത്ത്, എസ്.ഐ കെ. അജിത്ത് എന്നിവർ അറിയിച്ചു. കോട്ടക്കൽ സ്റ്റേഷനിൽ മാത്രം നാല് കേസുകൾ ഉണ്ട്. വിവിധയിടങ്ങളിൽ താമസിക്കുന്ന പ്രതി ബസ് യാത്രക്കിടെയാണ് മോഷണസ്ഥലങ്ങൾ കണ്ടെത്തിയിരുന്നത്. വീടുകളുടെ വാതിലുകൾ നിഷ്പ്രയാസം പൊളിക്കാനും മോഷണം നടത്താനുള്ള വൈദഗ്ധ്യവുമാണ് ഓൾറൗണ്ടർ എന്ന പേരിനുകാരണം. 88,000 രൂപയും നാല് വാച്ചും ഒരു സ്വർണ മോതിരവും ഇയാളിൽനിന്ന് പൊലീസ് കണ്ടെത്തി.
എസ്.ഐ സുകീഷ്, സി.പി.ഒമാരായ സുജിത്ത്, സെബാസ്റ്റ്യന്‍, ശരണ്‍, സജി അലക്സാണ്ടര്‍, രതീഷ്, അനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.