കോട്ടക്കല്‍: സ്ഥിരം അപകടമേഖലയായ പുത്തൂര്‍ ബൈപാസ് ജങ്ഷനില്‍ അപകട പരമ്പര. നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുലോറി മുന്നിലുണ്ടായിരുന്ന കാറിലിടിച്ചതിനെ തുടര്‍ന്ന് വനിത ഡോക്ടര്‍ക്ക് നിസാര പരിക്കേറ്റു. നിര്‍ത്തിയിട്ട കൂറ്റന്‍ ട്രയിലറില്‍ ഇടിച്ചുനിന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. നിര്‍ത്തിയിട്ട സ്കൂട്ടറും ലോറിക്കടിയില്‍പ്പെട്ടു. പുത്തൂരില്‍ ബുധനാഴ്ച രാവിലെയാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട ലോറി കോട്ടക്കല്‍ ഭാഗത്തേക്ക് വന്ന കാറിലാണ് ആദ്യം ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ കാര്‍ 50 മീറ്ററിലധികം താഴ്ചയിലേക്ക് തെറിച്ചുവീണു. വാഹനം ഓടിച്ച കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന പി.എച്ച്.സിയിലെ ഡോക്ടര്‍ പൂളക്കാട്ടിൽ ബീഗം തസ്നീമിന് നിസാര പരിക്കേറ്റു. ഇവര്‍ പാണക്കാട്ടെ വീട്ടില്‍നിന്നും ആശുപത്രിയിലേക്ക് വരികയായിരുന്നു. അപകടത്തില്‍ സമീപത്തെ തട്ടുകടക്കും കേടുപാടുകള്‍ സംഭവിച്ചു. റോഡില്‍ ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി. ശീതളപാനീയങ്ങളുമായി പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ട് ലോറി താഴെ ഭാഗത്തേക്ക് കുതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.