ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​ക്ക് പ​രി​ഹാ​രം

കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​എ. മ​ജീ​ദ്‌ എം.​എ​ൽ.​എ ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​റു​മാ​യി സം​സാ​രി​ക്കു​ന്നു

ആറുവരിപ്പാത: പരാതികൾക്ക് പരിഹാരം കാണണമെന്ന് എം.എൽ.എ

കോ​ട്ട​ക്ക​ൽ: ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​ക്ക് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ.​പി.​എ. മ​ജീ​ദ്‌ എം.​എ​ൽ.​എ ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി.

എ​ട​രി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലൂ​ടെ അ​ഞ്ചു കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ബൈ​പാ​സ് ക​ട​ന്നു​പോ​കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​യ മ​മ്മാ​ലി​പ്പ​ടി, അ​മ്പ​ല​വ​ട്ടം ഭാ​ഗ​ങ്ങ​ളെ കീ​റി​മു​റി​ച്ച് പോ​കു​ന്ന​ത്​ നെ​ൽ​ക​ർ​ഷ​ക​ർ​ക്ക് ദു​രി​ത​മാ​ണ്.

മ​ഴ വ​ന്നാ​ൽ വെ​ള്ളം പാ​ട​ത്തി​ന്റെ തെ​ക്ക് കെ​ട്ടി​നി​ൽ​ക്കു​ന്ന സ്ഥി​തി. ഇ​തി​ന് പ​രി​ഹാ​ര​മാ​യി ഭൂ​നി​ര​പ്പി​ന് അ​നു​സൃ​ത​മാ​യി ഒ​രു ഓ​വ് പാ​ലം​കൂ​ടി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൂ​ടാ​തെ, ചെ​റു​ശോ​ല മു​ത​ൽ പാ​ട​ത്തി​ലൂ​ടെ വ​രു​ന്ന വെ​ള്ളം ഒ​ഴു​കി പോ​യി​രു​ന്ന ചാ​മ്പ്ര​ത്തോ​ട് മ​ണ്ണി​ട്ട് നി​ക​ത്തി സ​ർ​വി​സ് റോ​ഡ് ആ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. മേ​ൽ​തോ​ട് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് മ​റ്റൊ​രു ആ​വ​ശ്യം. ഇ​ല്ലെ​ങ്കി​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റു​ക​യും വെ​റ്റി​ല, വാ​ഴ തു​ട​ങ്ങി​യ കൃ​ഷി​ക​ൾ ന​ശി​ക്കു​ന്ന സ്ഥി​തി​യാ​ണ്. എം.​എ​ൽ.​എ​ക്കൊ​പ്പം പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ജ​ലീ​ൽ മ​ണ​മ്മ​ലും ഉ​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Six-lane road: For complaints MLA wants to find a solution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.