കോട്ടക്കൽ: അധ്യാപക ദിനത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകര്‍ക്കായി ഈ കൊച്ചുകലാകാരികള്‍ ചുവട് വെക്കുകയാണ്. അധ്യാപക ദിനാഘോഷത്തിെൻറ ഭാഗമായി ഗുരുവന്ദനത്തിലൂടെ ആദരമര്‍പ്പിക്കുകയാണ് ചെട്ടിയാന്‍ കിണര്‍ ഗവ. എച്ച്.എസ്.എസിലെ ഒമ്പതാം തരം വിദ്യാർഥിനികളായ ആര്യയും ഋതുനന്ദയും.
കരിങ്കപ്പാറ സ്വദേശികളായ തഴുതാപറമ്പില് അശോകന്, ഷൈനി എന്നിവരുടെ മകളാണ് ആര്യ. ഋതുനന്ദ കണ്ണഞ്ചേരിപ്പടി പ്രദീപ്, അംബിക ദമ്പതികളുടെ മകളും.
അധ്യാപക ദിനത്തിെൻറ ഭാഗമായി വിവിധ പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ ആവിഷ്കരിച്ചത്. ആശംസകാര്‍ഡ് തയാറാക്കി പൂര്‍വ അധ്യാപകര്‍ക്ക് അയക്കല്‍, കുട്ടി ടീച്ചര്‍ തുടങ്ങിയ പരിപാടികള്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടെയാണ് ആര്യയും ഋതുനന്ദയും തങ്ങളുടെ ആഗ്രഹം രക്ഷിതാക്കളെ അറിയിച്ചത്. സമ്മതം ലഭിച്ചതോടെ ഇരുവരും പരിശീലനത്തിലേക്ക് കടന്നു.
പ്രധാനധ്യാപകന് ആര്.എസ് മുരളീധരന്, അധ്യാപകരായ അസൈനാര്‍, സജില എന്നിവരുടെ പ്രോത്സാഹനമാണ് ഇത്തരമൊരു ചടങ്ങിന് വഴിവെച്ചതെന്ന് ഇരുവരും പറഞ്ഞു.
ഓണക്കാലത്ത് ഓണപ്പാട്ടിനൊപ്പം ആര്യയും ഋതുനന്ദയും ചുവട് വെച്ച വിഡിയോ ദൃശ്യങ്ങള്‍ തരംഗമായിരുന്നു. അധ്യാപകദിനത്തില്‍ അധ്യാപകര്‍ക്കായി അര്‍പ്പിച്ച ഗുരുവന്ദനം വേറിട്ട സന്ദേശമായി മാറിയിരിക്കുകയാണ്. നൃത്തം സ്കൂൾ വാട്സ്ആപ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.