കോട്ടക്കൽ: സ്വന്തമായി തൈകൾ മുളപ്പിക്കുക മാത്രമല്ല. ഫലവൃക്ഷ തോട്ടമൊരുക്കിയിരിക്കുകയാണ് ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിലെ ഫോറസ്ട്രി ക്ലബ് അംഗങ്ങൾ. കേന്ദ്ര സർക്കാറിന്റെ സ്കൂൾ നഴ്സറി യോജന പദ്ധതി പ്രകാരമാണ് വ്യത്യസ്ത ആശയത്തിന് വിദ്യാർഥികൾ തുടക്കമിട്ടത്.
പിന്തുണയുമായി സോഷ്യൽ ഫോറസ്ട്രി വകുപ്പും. അത്യുൽപ്പാദന ശേഷിയുള്ള സീതപ്പഴം, വിശിഷ്ടയിനം പേര എന്നിവയുടെ രണ്ടായിരം തൈകളാണ് വിതരണം ചെയ്തത്. പെരുമണ്ണയിലെ കർഷകനായ ചെമ്മിലി മുഹമ്മദ് ബാവയുടെ സഹകരണത്തോടെയായിരുന്നു ഫലവൃക്ഷത്തോട്ടം ഒരുക്കിയത്.
വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം യാസ്മിൻ അരിമ്പ്ര നിർവഹിച്ചു. ക്ലബ് പ്രതിനിധികൾ, രക്ഷിതാക്കൾ, വിദ്യാർഥികൾ എന്നിവർ ഏറ്റുവാങ്ങി. പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡൻറ് ലിബാസ് മൊയ്തീൻ അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ തോട്ട നിർമാണത്തിന്റെ ഉദ്ഘാടനം അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.പി. ജയപ്രകാശ് നിർവഹിച്ചു.
റൈഞ്ച് ഫോറസ്റ്റ് ഓഫിസർ പി.എസ്. മുഹമ്മദ് നിഷാൽ നഴ്സറി ജേണൽ പ്രകാശനം ചെയ്തു. ഡെപ്യൂട്ടി റൈഞ്ച് ഫോറസ്റ്റ് ഓഫിസർ ദിവാകരനുണ്ണി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിനോദ്, വൈസ് പ്രസിഡൻറ് ജസ്ന പൂഴിത്തറ, മുസ്തഫ കളത്തിങ്ങൽ, പ്രിൻസിപ്പൽ ഇൻ ചാർജ് ഐ.വി. അബ്ദുൽ ജലീൽ, പി.ടി.എ പ്രസിഡൻറ് എം.സി. മാലിക്, സുബൈർ കോഴിശ്ശേരി എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ പി. പ്രസാദ് സ്വാഗതവും ഗ്രീൻ കോഓഡിനേറ്റർ അസൈനാർ എടരിക്കോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.