കോട്ടക്കൽ: തോട്ടിലേക്ക് ഒഴുകിയെത്തിയ വെള്ളം പതഞ്ഞുപൊങ്ങിയതോടെ നാട്ടുകാർ ആശങ്കയിൽ. പെരുമണ്ണ ക്ലാരിയിലെ കുറുക മേഖലയിലാണ് സംഭവം. വെള്ളത്തിൽ കളിച്ചിരുന്ന കുട്ടികൾക്ക് ചൊറിച്ചിലും അനുഭവപ്പെട്ടതോടെ ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. പരിശോധനതിൽ മീനുകൾ ചത്തുപൊന്തിയ നിലയിൽ കണ്ടെത്തി.
വെള്ളം ഒഴുകിവന്ന തോട്ടിൽ വിഷാംശം കലർന്നതായാണ് അധികൃതർ സംശയിക്കുന്നത്. വെള്ളം ഒഴുകുന്ന ഭാഗങ്ങളിലെല്ലാം വെള്ളം പതഞ്ഞുപൊങ്ങിയ നിലയിലാണ്. ഇതോടെ അടുത്ത മൂന്നു ദിവസങ്ങളിൽ വെള്ളത്തിൽ ഇറങ്ങാനോ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ പാടില്ലെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത ദിവസം ജലപരിശോധന നടത്താനും തൊട്ടടുത്തുള്ള കുടിവെള്ള സ്രോതസ്സുകളിലെ വെള്ളം പരിശോധനക്കാനും തീരുമാനിച്ചു.
പെരുമണ്ണ ക്ലാരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജസ്ന, സ്ഥിരം സമിതി അധ്യക്ഷൻ മുസ്തഫ കളത്തിങ്ങൽ, വാർഡ് അംഗം അഫ്സത്ത് പെരിങ്ങോടൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ, ആരോഗ്യ പ്രവർത്തകരായ മഞ്ജു, സുനിമോൾ, ബേബി ഉഷ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.