കോട്ടക്കൽ: പുതിയ ബസ് സ്റ്റാൻഡ് നിർമാണത്തെ തുടർന്ന് രൂപപ്പെട്ട നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. അനുദിനം വർധിക്കുന്ന ഗതാഗതക്കുരുക്ക് പൊതുജനത്തിനടക്കം വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ച സാഹചര്യത്തിൽ അടിയന്തര ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. ബസ് സ്റ്റാൻഡ് നിര്‍മാണം തുടങ്ങിയ സമയത്ത് ഏര്‍പ്പെടുത്തിയ സംവിധാനം പുനഃസ്ഥാപിക്കാനാണ് യോഗ തീരുമാനം.
ബസ് സ്റ്റാൻഡിനോടനുബന്ധിച്ച റോഡ് നിര്‍മാണം പൂര്‍ത്തിയാകുന്നതുവരെയാണ് താൽക്കാലിക നടപടികൾ. തീരുമാനങ്ങൾ തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുത്തും. തിരൂർ ആര്.ഡി.ഒ കെ.എം. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.
നഗരസഭ അധ്യക്ഷ ബുഷ്റ ഷബീര്‍, എൻഫോഴ്സ്മെൻറ് ആര്.ടി.ഒ സി.ജി. ഗോകുല്‍, കോട്ടക്കൽ ഇന്‍സ്പെക്ടര്‍ എം. സുജിത്ത്, എസ്.ഐ കെ. അജിത് കുമാര്‍, എ.എസ്.ഐ രചീന്ദ്രന്‍, എം.വി.ഐമാരായ പി.കെ. മുഹമ്മദ് ഷഫീഖ്, റാംജി കെ. ഖാന്, പ്രമോദ് ശങ്കര്‍, അസി. എൻജിനീയർ വിമല്‍രാജ് എന്നിവര്‍ പങ്കെടുത്തു. 'നഗരം കീഴടക്കി സ്വകാര്യ ബസുകൾ, 'മുട്ടിടിച്ച്' അധികൃതർ' തലക്കെട്ടിൽ ബുധനാഴ്ച മാധ്യമം വാർത്ത നൽകിയിരുന്നു.
നിയന്ത്രണങ്ങൾ ഇവയാണ്
1. എല്ലാ ബസുകള്‍ക്കും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തി
2. പഴയ കൃഷിഭവന് വഴി ബസുകള്‍ താൽക്കാലിക
സ്റ്റാന്‍ഡിൽ പ്രവേശിക്കണം
3. മാര്‍ക്കറ്റിനുള്ളിലൂടെയാണ് ബസുകള്‍ പ്രധാന പാതയിലേക്ക്
ഇറക്കേണ്ടത് ഇതിനായി കൂടുതൽ സൗകര്യമൊരുക്കും
4. സ്വകാര്യ ബസുകള്‍ക്ക് മലപ്പുറം റോഡില്‍ റഹീം ആശുപത്രിക്ക്
മുന്നിലും തിരൂര്‍ റോഡില്‍ ധര്‍മാശുപത്രിക്ക് സമീപവും
മാത്രമാണ് യാത്രക്കാരെ കയറ്റിയിറക്കാൻ അനുവാദമുള്ളത്
5. മലപ്പുറം, മഞ്ചേരി ബസുകള്‍ യാത്രക്കാരെ കയറ്റാനും
ഇറക്കാനും നിലവിലെ ഭാഗത്തുനിന്ന് കുറച്ച് കൂടെ താഴേക്ക് മാറ്റും
(പഴയ സ്റ്റാൻഡിന് താഴെ ഭാഗം)
6. ബി.എച്ച് സ്ട്രീറ്റ് റോഡ് ഭാഗത്തെ സ്റ്റോപ് ഒഴിവാക്കും.
7. ചന്തകള്‍ക്ക് മുന്നിലുള്ള പാര്‍ക്കിങ്ങുകള്‍ മാറ്റും
8. ഓട്ടോ സ്റ്റാന്‍ഡുകള്‍ കോവിഡിന് മുമ്പുണ്ടായിരുന്നതുപോലെ
നടപ്പാക്കും
9. പാര്‍ക്കിങ് ഏരിയകള്‍ തരം തിരിച്ച് പുനഃസ്ഥാപിക്കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.